സ്‌കൂളുകളില്‍ പുകയില ഉത്‌പന്നം വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കല്ലുമുട്ടി സ്വദേശി സാദിഖ്, പയഞ്ചേരി സ്വദേശി സെയ്‌തലവി എന്നിവരെയാണ് ഇരിട്ടി ബസ്‌സ്‌റ്റാന്‍ഡില്‍ വച്ച് അഡീഷണല്‍ ഇരിട്ടി എസ്‌ഐ സുരേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് 50 ഓളം പായ്‌ക്കറ്റ് പുകയില ഉത്‌പന്നങ്ങള്‍ പിടിച്ചെടുത്തു. പുകയില ഉത്‌പന്നങ്ങള്‍ തോള്‍ സഞ്ചിയിലാക്കി സ്‌കൂളുകളില്‍ വില്‍പന നടത്തുന്ന സംഘാംഗങ്ങളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha