Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിപ്പ വൈറസ് പടര്‍ന്നു പിടിച്ച കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും

23 MAY 2018 11:52 AM IST
മലയാളി വാര്‍ത്ത

നിപ്പ വൈറസ് പടര്‍ന്ന് പിടിച്ച കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. അതിനിടെ നിപ്പ പനി ലക്ഷണവുമായി രണ്ട് പേരെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രോഗബാധ സ്ഥിരീകരിച്ച പാലാഴി സ്വദേശിയെ പരിചരിച്ചവരാണ് രോഗലക്ഷണങ്ങളുമായി ഇന്ന് രാവിലെ ആശുപത്രിയിലെത്തിയത്. ഇവരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് നിരീക്ഷിച്ചു വരികയാണ്. 
അതേസമയം രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗ ബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം ഇന്നും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. രോഗബാധയേറ്റവര്‍ക്ക് ഏതു രീതിയിലുള്ള ചികിത്സയാണ് നല്‌കേണ്ടതെന്നത് സംബന്ധിച്ച മാര്‍ഗരേഖ ് കേന്ദ്രസംഘം തയ്യാറാക്കുകയാണ്. മരണപ്പെട്ടവരില്‍ പത്തുപേര്‍ക്ക് നിപ വൈറസ് തന്നെയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ആകെ 12പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 
ആദ്യം മരിച്ച ചങ്ങരോത്തെ മുഹമ്മദ് സാബിത്തിന്റെ രക്ത സാമ്പിളുകള്‍ പരിശോധനക്ക്് അയച്ചിരുന്നില്ല. സൂപ്പിക്കടയിലെ മൂസ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വൈറസ് പകര്‍ന്നത് വവ്വാലില്‍ നിന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ഇനിയും ലഭിച്ചിട്ടില്ല. ആദ്യം വൈറസ് പകര്‍ന്നുവെന്ന് കരുതുന്ന സൂപ്പിക്കടയിലെ മൂസയുടെ കിണറില്‍ നിന്ന് ശേഖരിച്ച വവ്വാവുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ച പുറത്തുവിടും.
മലപ്പുറം ജില്ലയിലുള്ള മൂന്നുപേരിലും രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലും ആരോഗ്യവകുപ്പ് അധികൃതര്‍ ജാഗ്രത പാലിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളെയും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരെയും നിരീക്ഷിച്ചുവരുന്നുണ്ട്. ചികിത്സയിലുള്ള ആറ് പേര്‍ക്ക് വൈറസ് ബാധയില്ലെന്നത് അല്‍പം ആശ്വാസത്തിന് വക നല്‍കുന്നതാണ്. നിപ വൈറസ് സംബന്ധിച്ച സംശയങ്ങളുണ്ടെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1056ല്‍ ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends