കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന് മരുന്ന് എത്തി... പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള 'റിബ വൈറിന്‍' പരിശോധനയ്ക്കുശേഷം മാത്രമേ നല്‍കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനുള്ള മരുന്ന് എത്തി. പ്രതിപ്രവര്‍ത്തനത്തിനുള്ള റിബ വൈറിനാണ് എത്തിയത്. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. 2000 ടാബ്‌ലെറ്റുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ മരുന്ന് നല്‍കി തുടങ്ങുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ്പ വൈറസ് നിയന്ത്രണവിധേയമാണെന്നും പക്ഷികള്‍ കടിച്ച പഴങ്ങള്‍ മാത്രം ഒഴിവാക്കിയാല്‍ മതിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപ വൈറസ് ബാധ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























