Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സൗദാബിക്ക് അസുഖം വന്നപ്പോൾ ചികിൽസിച്ച് ഭേദമാക്കിയ സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാർ പ്രചരിപ്പിച്ചതിൽ മനം നൊന്ത് പെണ്‍മക്കളോടൊപ്പം വീടുവിട്ടിറങ്ങി; ഒടുവിൽ മനസമാധാനം കിട്ടാനായി ഇറങ്ങിത്തിരിച്ചത് സിദ്ധന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്: കോഴിക്കോട് നിന്നും കാണാതായി തിരികെയെത്തിയ വീട്ടമ്മയുടെ മൊഴി ഇങ്ങനെ...

23 MAY 2018 02:56 PM IST
മലയാളി വാര്‍ത്ത

ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്നു പെണ്‍മക്കളെയും 22 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കരിപ്പൂരില്‍ നിന്നും പെണ്‍മക്കളോടൊപ്പം കാണാതായ വീട്ടമ്മ ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തി.

സൗദാബിയെയും മക്കളെയും കാണാതായതിന് പിന്നില്‍ കൊണ്ടോട്ടി പുളിയംപറമ്പിലെ സിദ്ധനുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സൗദാബിക്ക് അസുഖം വന്നപ്പോള്‍ വീട്ടിലെത്തി ചികിത്സിച്ചിരുന്നതും വെള്ളം മന്ത്രിച്ചു നല്‍കിയതുമെല്ലാം സിദ്ധനായിരുന്നു. തുടര്‍ന്ന് പല തവണ സിദ്ധന്‍ യുവതിയുടെ വീട്ടില്‍ വന്നിരുന്നു. സിദ്ധനെ കാണാനായി യുവതി ചികിത്സാ കേന്ദ്രത്തിലേക്കും പോയിരുന്നു.

തുടര്‍ന്ന് സിദ്ധനും സൗദാബിയും തമ്മിലുള്ള ഈ ബന്ധം ചില ബന്ധുക്കള്‍ സംസാര വിഷയമാക്കുകയും ഇതിനെ ചൊല്ലി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ശേഷം സിദ്ധന്‍ സൗദാബിയുടെ വീട്ടിലേക്കുള്ള വരവ് നിര്‍ത്തി. എന്നാല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ സംസാരം പരന്നു. ഈ സാഹചര്യത്തില്‍ താന്‍ മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്ന് സൗദാബി പോലീസിനോടു പറഞ്ഞു.

അതേസമയം, സൗദാബിയും കുട്ടികളും സിദ്ധന്റെ അടുപ്പക്കാരനായ മറ്റൊരാളുടെ ബീമാപള്ളിക്കു സമീപത്തെ ഫ്‌ളാറ്റിലായിരുന്നു താമസിച്ചതെന്ന് കരിപ്പൂര്‍ എസ്‌ഐ കെബി ഹരികൃഷ്ണന്‍ പറഞ്ഞു. നിലമ്ബൂര്‍ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം ബീമാപള്ളിയിലെ വീട്ടിലാണ് താമസം. ഇവിടെ ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുകയാണിയാള്‍. സൗദാബി മുമ്ബും ബീമാപള്ളിയില്‍ വന്നപ്പോള്‍ താമസിച്ചിരുന്നത് ഇയാളുടെ ഫ്‌ളാറ്റിലായിരുന്നു. ഈ വ്യക്തിക്ക് കൊണ്ടോട്ടി പുളിയംപറമ്ബിലെ സിദ്ധനുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് കണ്ടെത്തി.

'എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ ഖാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു'. പടച്ചവനും റസൂലൂം ഖാജായും എന്നെ കൈവിടില്ല..' എന്നായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ പോലീസ് അജ്മീറില്‍ എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ സിസിടിവി അടക്കം പരിശോധിച്ചിരുന്നു.

ഒടുവില്‍ സൗദാബിയുടെ പരിചയക്കാരുടെയും മുമ്ബ് താമസിച്ചവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇക്കൂട്ടത്തില്‍ ബീമാപള്ളിയില്‍ താമസിക്കുന്ന നിലമ്ബൂര്‍ സ്വദേശിയുടെ വിവരവുമുണ്ടായിരുന്നു. ഇയാള്‍ അന്വേഷണത്തിന് സഹകരിക്കാതായതോടെ പോലീസിന് സംശയം തോന്നി. ഈ സാഹചര്യത്തില്‍ ഇയാളുടെ നിലമ്ബൂരിലുള്ള വീട്ടിലും ബീമാപള്ളിയിലുള്ള വീട്ടിലും പോലീസ് റെയ്ഡ് നടത്തി. റെയ്ഡ് വീണ്ടും ആവര്‍ത്തിച്ചതോടെ പുലിവാലാകുമെന്നായതോടെ ഇയാള്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സൗദാബിയേയും മൂന്ന് കുട്ടികളേയും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു.

കോഴിക്കോട്ടെത്തിയ സൗദാബിയും മക്കളും സ്‌നേഹിതയിലെത്തി അഭയം തേടുകയായിരുന്നു ഇവര്‍ക്കായി അന്വേഷണം നടക്കുന്നത് മനസ്സിലാക്കിയ സ്‌നേഹിത പ്രവര്‍ത്തകര്‍ നടക്കാവ് പോലീസില്‍ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂര്‍ പോലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങള്‍ സമ്മതിച്ചത്.

സൗദാബിയെയും മൂന്ന് പെണ്‍കുട്ടികളെയും കോടതിയില്‍ ഹാജരാക്കി. കോടതി തീരുമാനം ആരാഞ്ഞപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. ഭര്‍ത്താവ് സ്വീകരിക്കാനും തയ്യാറായിരുന്നു. അതേസമയം സിദ്ധനെയും ഒളിവില്‍ പാര്‍പ്പിച്ചയാളെയും കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുമെന്ന് എസ്‌ഐ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends