Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

സമദൂരമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളാപ്പള്ളി നടേശൻ ഇടതിനോടൊപ്പം ; മൈക്രോ ഫിനാൻസിൽ നടപടി ഭയന്നോ വെള്ളാപ്പള്ളിയുടെ ഇടത് പ്രേമം

23 MAY 2018 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്

ചെങ്ങന്നൂരിൽ സമദൂരമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളാപ്പള്ളി നടേശൻ ഇടത്തേക്ക് ചരിയുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ നടപടി ഭയന്നാണ് വെള്ളാപ്പള്ളി ഇടത്തേക്ക് തിരിഞ്ഞത്.

ബിജെപിയുമായി അകന്നു കഴിയുന്ന തുഷാർ വെള്ളാപ്പള്ളിയും ഇടത്തേക്ക് തിരിഞ്ഞിട്ടുണ്ട്. എസ് എൻ ഡി പി യോഗത്തെ സഹായിക്കുന്നവർക്ക് വോട്ട് എന്ന നിലപാട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചയുടൻ കോടിയേരി അത് സ്വാഗതം ചെയ്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കോടതി വിധിയാണ് കേസെടുക്കാൻ കാരണമായതെങ്കിലും വെള്ളാപ്പള്ളി വല്ലാതെ ഭയപ്പെട്ടിരിക്കുകയാണ്.

നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളിയും കോടിയേരിയും ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് സൂചന. പാർട്ടിക്ക് അനുകൂലമായ തീരുമാനം പ്രഖ്യാപിക്കുകയാണെങ്കിൽ വെള്ളാപ്പള്ളിയെ കേസുകളിൽ നിന്നും ഒഴിവാക്കാമെന്ന് കോടിയേരി ഉറപ്പുനൽകി എന്നാണ് വിവരം. വെള്ളാപ്പള്ളിയുമായി സി പി എം നേതാക്കൾക്ക് യാതൊരു ആശയ ഭിന്നതയുമില്ല. പരമ്പരാഗത ഈഴവ വോട്ടുകൾ ഇക്കാലമത്രയും ഇടതിന്റെ പെട്ടിയിലാണ് വീണിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്ത് ബിജെഡിഎസ് , ബി ജെ പി ക്കൊപ്പം നിന്നിട്ടും കേരളത്തിൽ ബിജെപിക്ക് ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല. ചില സീറ്റുകളിൽ ബിജെഡിഎസ് മത്സരിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇക്കാര്യങ്ങളൊക്കെ സി പി എമ്മിനറിയാം.

വെള്ളാപ്പള്ളി ചെങ്ങന്നൂർ ശാഖാ യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട്. പരസ്യമായ നിലപാടിനെ കുറിച്ച് ചോദിച്ചവരോടൊക്കെ തന്നെ അറിയുന്നവർക്ക് തന്നെ നിലപാട് അറിയാമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. പൊതുവേ പ്രതിസന്ധിയിലായ ബി ജെഡിഎസിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വെള്ളാപ്പള്ളി മനസിലാക്കി കഴിഞ്ഞു. ഇത്തരത്തിൽ ഒരു പാർട്ടി വേണമോ എന്നും വെള്ളാപ്പള്ളി ആലോചിക്കുന്നുണ്ട്. ഏതായാലും പാർട്ടിയുടെ വിധി മകനെ ഏൽപ്പിച്ചത് കാരണം വെള്ളാപ്പള്ളിക്ക് അക്കാര്യത്തിൽ തലവേദനയില്ല.

കെ എം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായത് സി പി എം ആണ്. ചെങ്ങന്നൂരിലെ ജയം പാർട്ടിക്ക് അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ഏത് ചെകുത്താന്റെയും പിന്തുണ സി പി എം സ്വീകരിക്കും. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ഒരു കൂട്ടം പ്രവർത്തകരെ ആളും അർത്ഥവും നൽകി കൈയിലെടുക്കാനും സി പി എം ചിന്തിക്കുന്നു. ബിജെപിയുടെ വോട്ടുകൾ പിളർത്തുന്ന കാര്യം പോലും സി പി എം ആലോചിക്കുന്നുണ്ട്, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മര്യാദയൊന്നും വേണ്ടെന്നാണ് സി പി എം നിലപാട്. വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്.

എൻ എസ് എസ് ഇക്കുറി യു ഡി എഫിനൊപ്പമാണ് നിൽക്കുന്നത്. വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറിയാണ്. മുമ്പും വിജയകമാറിന്റെ പേര് എൻ എസ് എസ് നിർദേശിച്ചിരുന്നെങ്കിലും അന്ന് നടന്നില്ല. ശോഭനാ ജോർജിന്റെയും പിന്നീട് വിഷ്ണുനാഥിന്റെയും വ്യക്തിപ്രഭാവമായിരുന്നു കാരണം. എൻ എസ് എസിന്റെ പിന്തുണ വലത്തോട്ടായതും വെള്ളാപ്പള്ളിയെ ഇടത്തേക്ക് തിരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (4 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (11 minutes ago)

ആഘോഷവുമായി രാജ്യം  (18 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (22 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (41 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (51 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends