കേരള മുഖ്യമന്ത്രി പിണറായി വിജയന് അഹങ്കാരം; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ത്രിപുരമുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രംഗത്ത്..കേരള മുഖ്യമന്ത്രി പിണറായി വിജയന് അഹങ്കാരമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കസ്റ്റഡിയില്‍ മരിച്ച വരാപ്പുഴ ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്നും ത്രിപുര മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കസ്റ്റഡിയില്‍ മരണപെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകത്തതിനെ വിമര്‍ശിച്ച ത്രിപുരമുഖ്യമന്ത്രി അഹങ്കാരം വെടിഞ്ഞ് പിണറായി വിജയന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയായി മാരണമെന്നും ആവശ്യപെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ഗ്രിപുരയിലെ ത്രിപുരയിലെ മാണിക്ക് സര്‍ക്കാരിന്റെ ഭരണത്തെയും പിണറായി സര്‍ക്കാരിനെയും ഉപമിച്ച ബിപ്ലബ്. ത്രിപുരയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കാരണമാണ് മാണിക്ക് സര്‍ക്കാരിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായതെന്നും കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ അദ്ദേഹം വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha