സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 15 രൂപയില്‍ നിന്നും 20 രൂപയാക്കി. ടാക്‌സി മിനിമം നിരക്ക് നൂറില്‍ നിന്ന് 150 രൂപയാക്കി. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് പുതുക്കിയ നിരക്കുകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. മിനിമം നിരക്ക് നല്‍കി ഓട്ടോയില്‍ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോ മീറ്ററും ടാക്‌സിയില്‍ അഞ്ചു കിലോമീറ്ററുമാണ്.
എന്നാല്‍ സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കുകയാണ്. ഐഎന്‍ടിയുസി ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണന്ന് ആരോപിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടും സമരം തുടരാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്. മിനിമം ചാര്‍ജ് കൂട്ടിയതിനെ തുടര്‍ന്നാണ് ഐഎന്‍ടിയുസി പണിമുടക്കില്‍ നിന്നും പിന്‍മാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha