ഇന്ത്യയിലെത്തിയ വൈറസ് സഞ്ചരിച്ചത് കിലോമീറ്ററുകൾ ; മലേഷ്യയിൽ രൂപം കൊണ്ടത് മുതൽ കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയത് വരെയുള്ള വൈറസുകളെ പറ്റി പഠിക്കാൻ ലോകാരോഗ്യ സംഘടന

കേരളമൊട്ടാകെ ആശങ്ക പടർത്തി കൊണ്ടിരിക്കുന്ന വൈറസിനെ പറ്റി പഠിക്കാൻ ഒരുങ്ങുകയാണ് ലോകാരോഗ്യസംഘടന. മലേഷ്യയിൽ രൂപം കൊണ്ടത് മുതൽ കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയത് വരെയുള്ള വൈറസുകളെ പറ്റിയാണ് ലോകാരോഗ്യ സംഘടന പഠനം നടത്തുക. മഹാമാരിയായി എബോള പടർന്നത് മൂലം രൂപംകൊണ്ട സി ഇ പി ഐ എന്ന അന്താരാഷ്ട്ര സംഘടനയുമായി ലോകാരോഗ്യസംഘടന വൈറസിന്റെ കാര്യം ചർച്ച ചെയ്തിരുന്നു. പ്രതിരോധമരുന്ന് കണ്ടെത്തുന്നതിനായി ഈ സംഘടനയ്ക്ക് 170 കോടി രൂപയും പ്രഖ്യാപിച്ചു.
മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ച മരുന്ന് മനുഷ്യരിലേക്ക് കൂടി ഉപയോഗിക്കുന്ന തരത്തിൽ മാറ്റിയെടുക്കുന്ന പരീക്ഷണങ്ങൾ ആകും കമ്പനി നടത്തുക.15 വർഷം മുമ്പ് വൈറസിനെ പ്രതിരോധിക്കാനായി ആയി ഒരു മരുന്ന് കണ്ടുപിടിച്ചിരുന്നു എന്നാൽ അന്ന് അത് മൃഗങ്ങളിൽ മാത്രമേ പരീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ ഉടൻ ഒരു പ്രതിവിധി സാധ്യമാകുമെന്ന് ഇവർ അവകാശപ്പെടുന്നില്ല. ചുരുങ്ങിയത് 4 വർഷമെങ്കിലും സമയമെടുത്തു മാത്രമേ ഫലപ്രദമായ മരുന്ന് ഉണ്ടാക്കാനാവൂ. ഇന്ത്യയിലെത്തിയ വൈറസ് കിലോമീറ്ററുകൾ സഞ്ചരിച്ചതായി തെളിഞ്ഞിരിക്കുകയാണ് അതുകൊണ്ടുതന്നെ ഒരുപാട് മേഖലയിലേക്ക് പോകാനുള്ള സാധ്യതയും സിഇപിഐ സംഘടന ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























