കഴിവുറ്റയാള്‍ ചെങ്ങന്നൂരിനെ പ്രതിനിധീകരിക്കണം... എതിര്‍പാളയത്തില്‍ നേരിട്ടെത്തി ശ്രീധരന്‍ പിള്ളക്ക് വിജയാശംസ നേര്‍ന്ന് സജി ചെറിയാന്റെ ഭാര്യ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിച്ച് മടങ്ങും. ഇന്നത്തെ കൊട്ടിക്കലാശം കൊഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശിക നേതാക്കള്‍.
അതേസമയം ശ്രീധരന്‍ പിള്ളക്ക് വിജയാശംസ നേര്‍ന്ന് എല്‍ഡിഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭാര്യ ക്രിസ്റ്റിന ചെറിയാന്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തി. സിപിഎം പ്രവര്‍ത്തകരെ അറിയിക്കാതെ തനിച്ചു ഓഫീസില്‍ എത്തിയ ക്രിസ്റ്റീനാ ശ്രീധരന്‍ പിള്ളക്ക് വിജയാശംകള്‍ നേര്‍ന്നു. ശ്രീധരന്‍ പിള്ള തിരക്കിലായതിനാല്‍ അദ്ദേഹത്തിന്റെ അനുജന്‍ രാമചന്ദ്രന്‍ പിള്ളയെ കണ്ട് പിന്തുണ അറിയിച്ചു.
തന്റെ ഭര്‍ത്താവ് സജി ചെറിയാന്‍ വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ശ്രീധരന്‍ പിള്ള സാര്‍ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവര്‍ പറഞ്ഞു. തന്റെ എല്ലാ ആശംസകളും ശ്രീധരന്‍ പിള്ളക്കൊപ്പം ഉണ്ടായിരിക്കും. വ്യക്തിപരമായി ശ്രീധരന്‍ പിള്ളയോട് ഏറെ ബഹുമാനമാണ്. കഴിവുറ്റയാള്‍ ചെങ്ങന്നൂരിനെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹം ഉള്ളതിനാലാണ് വിജയാശംസ നേരാന്‍ നേരിട്ടെത്തിയതെന്നും അവര്‍ പറഞ്ഞു. അതേസമയം സ്വന്തം സ്ഥാനാര്‍ത്ഥിയുടെ ഭാര്യ എതിര്‍ പാളയത്തില്‍ നേരിട്ടെത്തി ബിജെപിക്ക് ആശംസ നേര്‍ന്നത് സിപിഎം അണികള്‍ക്കിടയില്‍ ഏറെ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























