Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ചെങ്ങന്നൂരില്‍ രാഷ്ട്രീയത്തിലെ ചടുല നീക്കങ്ങളുമായി ഉമ്മന്‍ ചാണ്ടി; ചെങ്ങന്നൂര്‍ ഫലം യുഡിഎഫിന് അനുകൂലമായാല്‍ ശ്രദ്ധേയമാകുക ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ചാണക്യ തന്ത്രം; എല്ലാം യുഡിഎഫിന് അനുകൂലമാക്കിയത് മണിക്കൂറുകള്‍ കൊണ്ട്

26 MAY 2018 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

രാഷ്ട്രീയത്തിലെ ചടുല നീക്കങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ ചാണക്യ സൂത്രമാണ് . കിതച്ചു കൊണ്ട് പ്രചാരണത്തില്‍ പുറകിലായിരുന്ന ചെങ്ങന്നൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി വിജയകുമാറിന് വിജയത്തിനുള്ള സൂത്രവാക്യവുമായി ഉമ്മന്‍ ചാണ്ടി എത്തിയത് ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ്.

ബി.ജെ.പിക്ക് ഇരുപത്തയ്യായിരത്തിന് മേല്‍ രാഷ്ട്രീയവോട്ട് ചെങ്ങന്നൂരിലില്ലെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നുന്നസാഹചര്യത്തില്‍ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ശക്തമായ പ്രവര്‍ത്തനവും ബി.ഡി.ജെ.എസ് ആര്‍ക്കും പിന്തു നല്‍കുന്നില്ലെന്ന നിലപാട് സ്വീകരിച്ചതുമെല്ലാം ഉമ്മന്‍ ചാണ്ടി ചെങ്ങന്നുരില്‍ എത്തിയതിനു ശേഷമാണെന്നതാണ് ശ്രദ്ധേയം. അതില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വാധീനം ഉണ്ട് എന്ന കാര്യം സംശയാസ്പതമായി നിലനില്‍ക്കുന്നുണ്ട്. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാല്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ബിഡിജെഎസില്‍ നിന്ന് ലഭിക്കേണ്ട വോട്ടുകള്‍ മുഴുവന്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എസ്എന്‍ഡിപി പ്രവര്‍ത്തിക്കുമ്പോള്‍. അതിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുക യുഡിഎഫിനായിരിക്കും. ഇതിനായുള്ള ക്യത്യമായ ചരടുവലികള്‍ യുഡിഎഫില്‍ നിന്ന് നടന്നിട്ടുണ്ടോ എന്ന കാര്യവും സംശയമുണര്‍ത്തുന്നുണ്ട്. 

അതുപോലെതന്നെ കുഞ്ഞാച്ച എന്ന ചൂണ്ട എറിഞ്ഞ് അതില്‍ മാണിയെ കൊത്തിച്ച് കരക്കടുപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ ചാണക്യ തന്ത്രമാണ്. ഇലക്ഷന്‍ തിയതി കുറിച്ചതുമുതല്‍ കെ എം മാണിയുടെ പിന്തുണ നേടിയെടുക്കുക എന്നത് യു ഡി എഫ് ക്യാമ്പിലെ നിര്‍ണായക നീക്കങ്ങളിലൊന്നായിരുന്നു അത് ഉമ്മന്‍ ചാണ്ടി ചെങ്ങന്നൂരില്‍ എത്തിയതിന് ശേഷമാണ് സാധ്യമായത്. കഴിഞ്ഞ 48 മണിക്കൂറുകള്‍ ചെങ്ങന്നൂര്‍ ഇത്രയും നാള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ നിലപാടുകളെ മാറ്റി മറിച്ചു എന്നുവേണം പറയാന്‍. ഇത്രേം നാള്‍ ആക്രമിച്ചു മുന്നേറിയിരുന്ന പിണറായിയും കോടിയേരിയും ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കരുനീക്കങ്ങളില്‍ പ്രതിരോധത്തിലായിരിക്കുകയാണ് മാറിയത്.

അതുപോലെതന്നെ ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മ വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ പെന്തെക്കോസ്ത് വിഭാഗത്തിനും ചെങ്ങന്നൂരില്‍ സ്വാധീനമുണ്ട്. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് ആ നിലയ്ക്ക് വലിയ വോട്ട്ബാങ്കല്ലെങ്കിലും അവസാനനിമിഷത്തെ പിന്തുണപ്രഖ്യാപനം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കുമെന്ന് യു.ഡി.എഫ് കരുതുന്നു. അതുണ്ടാവില്ലെന്ന് ഇടതുമുന്നണി കരുതുന്നതിന് കാരണം മേല്‍പറഞ്ഞ മൂന്ന് വിഭാഗങ്ങളിലും മാണിക്ക് കാര്യമായ സ്വാധീനമില്ലെന്നതാണ്.

ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണം നിരസിച്ചത് യു.ഡി.എഫ് ആയുധമാക്കുന്നുണ്ട്. എന്നാല്‍, യു.ഡി.എഫിനോട് അതൃപ്തിയുള്ള സഭാനേതൃത്വത്തിലെ വലിയവിഭാഗം ഇടത് സ്ഥാനാര്‍ത്ഥിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചെന്നാണ് ഇടത് നേതൃത്വത്തിന്റെ അവകാശവാദം. ക്രൈസ്തവസഭയില്‍ പണ്ടേപ്പോലെയല്ല കാര്യങ്ങളെന്ന്, ഡല്‍ഹിയില്‍ മാര്‍ത്തോമ്മ ഭദ്രാസനാധിപന്റെ പുസ്തകപ്രകാശനം പ്രധാനമന്ത്രി നിര്‍വഹിച്ചത് എടുത്തുപറഞ്ഞ് ബി.ജെ.പിയും അവകാശപ്പെടുന്നുണ്ട്.

സഭയ്‌ക്കൊപ്പം നിന്ന ഇടതു മുന്നണിക്ക് വോട്ട് ചെയ്യാനുള്ള ബാവയുടെ നിശബ്ദ നിര്‍ദ്ദേശം ലംഘിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനം ഉമ്മന്‍ചാണ്ടി പറയുന്നിടത്ത് വോട്ട് ചെയ്യും യുഡിഎഫിന്റെ വിജയം ഉറപ്പിക്കുന്ന നീക്കമായി ഇത് വിലയിരുത്തുന്നുണ്ട്. ചെങ്ങന്നൂരിലെ വോട്ട് ഇടതു പക്ഷത്തിന് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്റെ നിശബ്ദസന്ദേശം അവഗണിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനം. സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കാല്‍ സഹായിച്ചതിനോടുള്ള നന്ദി പ്രകടനം വോട്ടിലൂടെ നടത്തണം എന്നതായിരുന്നു സഭാധ്യക്ഷല്‍ ബസേലിയസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്റെ നിലപാട്. എന്നാല്‍, ബാവയുടെ നിശബ്ദ സന്ദേശത്തെ ചെങ്ങന്നൂര്‍ ഭദ്രാസനം പരസ്യമായി തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ചെങ്ങന്നൂര്‍ ഭദ്രാസനിധിപന് തോമസ് മാര്‍ അത്താനാസിയോസ് നിഷേധിച്ചത് സഭാംഗങ്ങള്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ തന്നെയാണ്. മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ താമസിക്കുന്നിടത്ത് ചെന്നു കാണാനായിരുന്നു ക്ഷണം വേണമെങ്കില്‍ ഭദ്രാസനത്തില്‍ വന്ന് പിണറായിക്ക് കാണാം എന്ന നിലപാട് സഭ അറിയിച്ചു. സഭയിലെ വിശ്വാസികളില്‍ പ്രമുഖനായ മുന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 'തോല്‍പ്പിക്കാനാണ്' ബാവ ഇടതിന് വോട്ട് എന്ന നിലപാടെടുത്തത് എന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയും ബാവയും തമ്മിലുള്ള ശാക്തിക ബലാബലത്തില്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്. ചെങ്ങന്നൂരില്‍ യുഡിഎഫ് തോറ്റാല്‍ പഴി മുഴുവന്‍ ഉമ്മന്‍ചാണ്ടിയുടെ തലയില് വീഴും.

ഉമ്മന്‍ചാണ്ടിയാവട്ടെ മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. സഭാംഗങ്ങളുടെ വീടുകളില് നേരിട്ട് എത്തുന്നില്ലെങ്കിലും പ്രധാനപ്പെട്ട എല്ലാ കുടുംബങ്ങളിലും ഫോണ്‍ വഴി പലതവണ അദ്ദേഹം ബന്ധപ്പെട്ടു. ചെങ്ങന്നൂര്‍ ഭദ്രാസനത്തിന് ബാവയെ തള്ളി ഉമ്മന്ചാണ്ടിയുടെ നിലപാടെടുക്കാന്‍ ഏറെ ആലോചിക്കേണ്ടിയും വന്നില്ല. നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായിയുമായി ബാവ നീക്കം നടത്തി എന്ന നിലയ്ക്കുള്ള ആരോപണം വരുന്ന ദിവസങ്ങളില്‍ സഭയ്ക്കുള്ളില്‍ കലാപമുയര്‍ത്തും.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഓര്ത്തഡോക്‌സ് സഭാംഗമല്ലാത്തത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ജാതി തിരിഞ്ഞുള്ള ധ്രുവീകരണത്തില്‍ പ്രതിസന്ധിയുണ്ടാക്കും എന്ന സംശയം ഉയര്ന്നിരുന്നതാണ്. വിജയകുമാറിനല്ല, ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ അവരിലൊരാളായ ഉമ്മന്ചാണ്ടിക്കാണ് വോട്ട് ചെയ്യുന്നത് എന്ന വൈകാരികതയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അതേസമയം കെ.എം മാണിയെ മുന്നണിയിലേയ്ക്ക് മടക്കി കൊണ്ടുവരുവാന് സാധിച്ചതും ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളുടെ മിടുക്കായി. ഒപ്പം, പി.സി വിഷ്ണുനാഥ് ശക്തമായാണ് രംഗത്തുള്ളത്. അദ്ദേഹം ഇടതുപക്ഷ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തുണ്ട്.

ഓര്‍ത്തഡോക്‌സ് സഭാംഗവും മുന്‍എംഎല്‍എയുമായ ശോഭനാ ജോര്‍ജ്ജ് സജി ചെറിയാനായി വോട്ട് പിടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സ്വതന്ത്രയായി മത്സരിച്ചപ്പോള്‍ ചില്ലറ വോട്ട് നേടിയ വ്യക്തിയാണ് ശോഭന. ശോഭനയാണ് എല്‍ഡിഎഫിന്റെ ഓര്‍ത്തഡോക്‌സ് മുഖമായി വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (21 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (35 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (47 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (56 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (9 hours ago)

Malayali Vartha Recommends