Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

നിപ; നഴ്‌സുമാരെ മാറ്റിയിരുത്തിയ സ്വകാര്യ ബസുകള്‍ക്കു നേരെ നടപടിക്ക് നിര്‍ദേശം; പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി

26 MAY 2018 08:32 PM IST
മലയാളി വാര്‍ത്ത

നിപ്പ വൈറസ് ആശങ്കയുടെ പേരില്‍ യാത്ര നിഷേധിക്കുന്ന സ്വകാര്യ ബസുകള്‍ക്കു നേരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ ജീവനക്കാര്‍, ആശുപത്രിയിലേക്കു പോകുന്നവര്‍, രോഗികളെ പരിചരിക്കുന്നവര്‍ തുടങ്ങിയവര്‍ക്കു യാത്രാ സൗകര്യം നിഷേധിക്കുന്ന ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കും. ഉടമയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുളള നിയമനടപടികള്‍ സ്വീകരിക്കുന്നതിന് കോഴിക്കോട് ഉത്തരമേഖല, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. വടകര, കോഴിക്കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കാണ് ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയത്. സ്വകാര്യബസുകളില്‍ യാത്രയ്ക്ക് 'അപ്രഖ്യാപിത' വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന ആശുപത്രി ജീവനക്കാരുടെയും നഴ്‌സുമാരുടെയും ഉള്‍പ്പെടെ പരാതിയെത്തുടര്‍ന്നാണു സര്‍ക്കാര്‍ ഇടപെടല്‍.

കഴിഞ്ഞ ദിവസം പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്‌റ്റോപ്പില്‍നിന്ന് സ്വകാര്യബസില്‍ കയറിയ നഴ്‌സുമാരെ മറ്റുള്ളവരില്‍നിന്ന് മാറ്റിയിരുത്തിയതായി പരാതി ഉയര്‍!ന്നിരുന്നു. ഇവരുടെ കയ്യില്‍ നിന്നു ടിക്കറ്റിന്റെ പണം വാങ്ങാനും കണ്ടക്ടര്‍ തയാറായില്ല. സംഭവത്തെത്തുടര്‍ന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു ജീവനക്കാരുടെ കൂട്ടായ്മ പരാതി നല്‍കിയെങ്കിലും നടപടി എടുത്തിട്ടില്ല. സ്ഥിരമായി യാത്ര ചെയ്യുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് ആശുപത്രിയിലെ ജീവനക്കാരെ കണ്ടാല്‍ തിരിച്ചറിയാം. നിപ്പ ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ പല ബസുകളും ആശുപത്രിക്കു സമീപത്തെ സ്‌റ്റോപ്പ് നിര്‍ത്തലാക്കി. സ്‌റ്റോപ്പില്‍നിന്ന് ആളുകള്‍ കൈകാണിച്ചാല്‍പ്പോലും ബസുകള്‍ നിര്‍ത്താതെ പോവുകയാണു പതിവ്. 

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ പലരും കോഴിക്കോടുനിന്ന് ബസില്‍ കയറി കല്ലോട് സ്‌റ്റോപ്പില്‍ ഇറങ്ങുകയാണു പതിവ്. ഇവരില്‍ പലരും ബസില്‍ കയറുമ്പോള്‍ ദേഷ്യത്തോടെയാണ് പല ബസ് തൊഴിലാളികളും സഹയാത്രികരും പെരുമാറുന്നതെന്നും പരാതിയുണ്ട്. സഹപ്രവര്‍ത്തക ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചെങ്കിലും അവശ്യസന്ദര്‍ഭമായതിനാല്‍ ജീവനക്കാര്‍ ലീവെടുക്കാതെ ജോലിക്കെത്തുകയാണ്. പേരാമ്പ്രയിലേയും സമീപ പ്രദേശങ്ങളിലേയും ഓട്ടോറിക്ഷകളില്‍ ആശുപത്രി ജീവനക്കാരേയോ രോഗികളേയോ കയറ്റുന്നില്ലെന്നും പരാതിയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിനോടു ചേര്‍ന്നും സമാനമായ പ്രശ്‌നങ്ങളുണ്ടെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഇടപെടല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends