എൽ.ഡി.എഫ് മുന്നേറുമ്പോൾ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് കാലിടറി; ബിജെപിയുടെ പ്രതീക്ഷകൾ തകർത്ത് വോട്ടുകള്‍ കുത്തനെ ഇടിയുന്നു

ബി.ജെ.പി വോട്ടുകൾ കഴിഞ്ഞ തവണത്തേക്കാൾ പകുതിയായി. പെട്രോള്‍ വില വര്‍ധനവ്, വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കുമ്മനത്തിനെ മാറ്റിയത് ഇതെല്ലാം വോട്ടുകള്‍ കുത്തനെ ഇടിയുന്നതിന് കാരണമായി ചുണ്ടികാണിക്കാവുന്നതാണ്.
കർണ്ണാടകയിൽ ബി.ജെ പി വലിയ നേട്ടം കൈവരിച്ചപ്പോൾ കേരളത്തിൽ കുത്തനെ താഴേയ്ക്ക് പോകുന്ന അവസ്ഥയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും പുറമെ ബി.ജെ.പി യ്ക്കും ചെങ്ങന്നൂർ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ അതെല്ലാം തകർത്തതാണ് രണ്ടാം ഘട്ട വോട്ടെണ്ണളിൽ ബിജെപി കുത്തനെ താഴുന്നത്.
സജി ചെറിയാന്റെ മുന്നേറ്റം തുടരവേ എൽ.ഡി. എഫുകാർ ആവേശത്തിലേക്ക്.തുടക്കം മുതൽ കിട്ടിയ അതെ ലീഡ് നില നിലനിർത്തിയാണ് സജി ചെറിയാൻ യു.ഡി.എഫിനെ ഞെട്ടിക്കുന്നത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ 300 പൊലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.
https://www.facebook.com/Malayalivartha