കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ പദ്ധതിയുമായി കേരള പോലീസ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ പദ്ധതിയുമായി കേരള പൊലീസ്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഒരു വനിതാ ഉദ്യോഗസ്ഥയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറായി നിയമിക്കാന്‍ ഡ.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.
സിവില്‍ പൊലീസ് ഓഫിസര്‍, സീനിയര്‍ സി.പി.ഒ, വനിതാ എ.എസ്‌ഐ/ വനിതാ എസ്‌ഐ എന്നിവരില്‍ നിന്ന് ഒരാളെയാകും തിരഞ്ഞെടുക്കുന്നത്. ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കി ചുമതലയില്‍ നിയോഗിക്കും. തുടര്‍ നടപടി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന് നല്‍കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























