സുരേഷ് ഗോപിക്കും, ഇന്നസെന്റിനും പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും രാഷ്ട്രീയത്തിലേയ്ക്ക്? സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പരിഗണനയില്‍ മമ്മൂട്ടിയും

സുരോഷ് ഗോപിക്കും ഇന്നസെന്റിനും പിന്നാലെ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് സൂചന. സിപിഎം ചായ്‌വുള്ള മമ്മൂട്ടിയെ കളത്തിലേക്ക് ഇറക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. രാജ്യസഭാ സ്ഥാനാര്‍ത്ഥി പരിഗണനയിലാണ് മമ്മൂട്ടിയുടെ പേരുള്ളത്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം.
കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്. സുരോഷ്‌ഗോപിയുമായി മത്സരിക്കാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ വേണം എന്ന നിലയ്ക്കാകും മമ്മൂട്ടിയെ പരിഗണിക്കുന്നത്. രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ് ഗോപി.
പാര്‍ലമെന്റില്‍ സിപിഐഎമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ. മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം നേതൃത്വവുമായും അടുത്ത ബന്ധമാണുള്ളത്. സിപിഐഎമ്മിന്റെ ടിവി ചാനലായ കൈരളിയുടെ മാതൃകമ്പനിയായ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനുമാണ് മമ്മൂട്ടി.
ഡിവൈഎഫ്ഐയുടെയും മറ്റും വേദികളിലെത്തി രാഷ്ട്രീയ ആഭിമുഖ്യം പരസ്യമാക്കിയിട്ടുമുണ്ട്. മുന്‍ മന്ത്രി ബിനോയ് വിശ്വമാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗമാണ് ബിനോയ് വിശ്വം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെ പ്രധാന പരിഗണനാ വിഷയം രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയമായിരുന്നു.
https://www.facebook.com/Malayalivartha























