കെഎം മാണിക്ക് ഇന്ന് നിർണായക ദിനം ; ബാർ കോഴക്കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

ബാർ കോഴക്കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. വിധിയിൽ വൈക്കം വിശ്വന്റെയും വി,എസ് സുനിൽ കുമാറിന്റെയും നിലപാട് നിർണായകമാണ്. മാണിയുടെ മനം മാറ്റത്തിന് പിന്നാലെ കേസ് പരിഗണിക്കുന്നത് നിർണായകമാകും.
പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രിയായിരിക്കെ കെ.എം. മാണിക്ക് ഒരുകോടി രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണു 2014 ഡിസംബറിൽ മാണിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. മാണിക്കെതിരെ സഹചര്യത്തെളിവുണ്ടെന്ന് അന്നത്തെ എസ്പി: ആർ.സുകേശൻ നിലപാടെടുത്തു. എന്നാൽ കേസ് വേണ്ടെന്ന്, നിയമോപദേശം നൽകിയ എഡിജിപി: ഷെയ്ക്ക് ദർബേശ് സാഹിബും നിലപാടെടുത്തു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2015 ജൂലൈയിൽ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ തുടരന്വേഷണമാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദൻ അടക്കം 11 പേർ കോടതിയിലെത്തി. ഇതോടെ തുടരന്വേഷണത്തിനു കോടതി നിർദേശിച്ചു. കേസിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഈ സർക്കാർ എത്തിയശേഷം വീണ്ടും റിപ്പോർട്ട് നൽകി.
https://www.facebook.com/Malayalivartha























