Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

അവളെങ്ങും പോകില്ല... അപകടം സംഭവിച്ചിട്ടുമില്ല; ജെസ്‌നയെക്കുറിച്ച് വിതുമ്പലോടെ അച്ഛൻ

06 JUNE 2018 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

ഞാൻ മരിക്കാൻ പോകുന്നുവെന്ന് ജെസ്‌ന സുഹൃത്തിനയച്ച മെസ്സേജ് പുറത്തായതോടെ അക്ഷരാർത്ഥത്തിൽ ജെസ്‌നയെ മകളായും സഹോദരിയായും സുഹൃത്തായും കണ്ട കേരളത്തിലെ ഓരോ മനസുകളും വിങ്ങുകയാണ്. ജെസ്നയ്ക്ക് ഒന്നും സംഭവിച്ച് കാണരുതേ എന്ന പ്രാർത്ഥനയോടെ... എഴുപത്തിയാറ്‌ ദിവസമായി മകളെ കാണാതെ നീറുന്ന ഒരച്ഛന്റെ വേദന പറഞ്ഞറിയിക്കാനാകുന്നതിലും അപ്പുറമാണ്.

അവൾ ഞങ്ങളെ വിട്ടെങ്ങും പോകില്ല, അപകടം സംഭവിച്ചിട്ടുമില്ല. വീട്ടിലുള്ളവരുടെ ഫോൺ നമ്പരുകൾ അവൾക്ക് കാണാതറിയാം. അവളുടെ വിളി കാത്തിരിക്കുകയാണ്. ആ ഷട്ടിൽ കോക്ക് കണ്ടില്ലേ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ജസ്ന വരുന്ന ദിവസം കളിക്കാൻ... '' വാക്കുകൾ ഇടറുമ്പോഴും ജെസ്‌നയുടെ അച്ഛൻ പറയുന്നു.

റാന്നി കൊല്ലമുളയിലെ വീട്ടിൽ നിന്ന് മാർച്ച് 22നാണ് കോളേജ് വിദ്യാർത്ഥിനിയായ ജസ്ന മരിയം ജെയിംസ് (20) പോയത്. തലേന്നു വൈകിട്ട് മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലെ മുറ്റത്ത് ഷട്ടിൽ കളിച്ച ജസ്ന ഇപ്പോൾ എവിടെയായിരിക്കും...?എഴുപത്തിയാറാം ദിവസവും പൊലീസ് അന്വേഷിക്കുകയാണ്. ഇന്നലെ എരുമേലിയിലും പരിസരത്തെ കാടും പൊലീസ് അരിച്ചുപെറുക്കി. നൂറോളം പൊലീസുകാർ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ തെരച്ചിലിലാണ്.

മാർച്ച് 22ന് പരാതി ലഭിച്ചപ്പോൾ തന്നെ അന്വേഷിച്ചിരുന്നെങ്കിൽ മകളെ കിട്ടുമായിരുന്നുവെന്ന് ജെയിംസ് പറഞ്ഞു. പൊലീസിൽ പ്രതീക്ഷയുണ്ട്. അവർ സ്വന്തം മകളെയെന്ന പോലെ ജസ്നയെ കണ്ടെത്താൻ കഷ്ടപ്പെടുന്നു. ജസ്നയെ ആരെങ്കിലും കെണിയിൽ വീഴ്ത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത് ''. ജസ്ന വിദേശത്ത് എത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. പാസ്പോർട്ടില്ലാത്ത ജസ്നയെ വ്യാജ പാസ്പോർട്ടിൽ കടത്തിയോ എന്നാണ് സംശയം.

ആദ്യത്തെ അലംഭാവത്തിൽ നിന്ന് പൊലീസ് ഉണർന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു. പരാതി ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് ജസ്നയുടെ ബന്ധുക്കളെ കണ്ടത്. ജസ്നയുടെ കോളേജിൽ അന്വേഷണത്തിന് എത്തിയത് എട്ടാം ദിവസമാണ്. മൊബൈൽ ഫോൺ എടുക്കാതെയാണ് ജസ്ന പോയത്. അവൾ പോയെന്നു കരുതുന്ന വഴിയേ ബന്ധുക്കൾ അന്വേഷിച്ചു പോയി.

മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസിൽ ജസ്ന യാത്ര ചെയ്തതിന്റെ ദൃശ്യം കന്നിമല സഹകരണ ബാങ്കിന്റെ സി.സി ടിവിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതു പൊലീസിനു കൈമാറിയിരുന്നു. തമിഴ്നാട്ടിലേക്കു പോകാമെന്ന സംശയത്തിൽ കുമിളിയിൽ വാഹനപരിശോധന നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് കേട്ടിരുന്നില്ല. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ആട്ടോറിക്ഷയിലാണ് ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് ജെസ്‌ന മുക്കൂട്ടുതറയിലെത്തുകയും തുടർന്ന് കാണാതാവുകയും ചെയ്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (5 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (38 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (55 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

Malayali Vartha Recommends