കേരളത്തിലെ രാജ്യസഭാ സീറ്റിനു അവകാശ വാദവുമായി കേരള കോൺഗ്രസ്സും ; ജോസ് കെ മാണി രാഹുൽ ഗാന്ധിയെ കാണാൻ ഡൽഹിയിൽ

രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. സീറ്റ് ആവശ്യപ്പെട്ട് പാര്‍ട്ടി വൈസ്‌ചെയര്‍മാനും എംപിയുമായ ജോസ്.കെ.മാണി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. കേരള കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ പിന്തുണച്ച് മുസ്ലിം ലീഗും രംഗത്തുണ്ട്. കൂടിക്കാഴ്ചയിൽ മുന്നണിയിലേക്കുള്ള മാണിയുടെ മടങ്ങിവരവും ചർച്ചയാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























