Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

രണ്ട് വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നീനുവിന്റെ വെളിപ്പെടുത്തൽ; പൊട്ടിക്കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ച് വീട്ടുകാർ ദേഹോപദ്രവം ഏൽപ്പിക്കും: കരഞ്ഞില്ലെങ്കിൽ എന്താടി നീ കരയാത്തത് എന്ന് ചോദിച്ച് ശകാരവും.. തെന്മല ഒറ്റക്കല്ലിലെ വീട്ടിൽ നീനുവെന്ന 20കാരിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനങ്ങൾ

06 JUNE 2018 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

ഓർമ്മവച്ച നാൾ മുതൽ മാതാപിതാക്കൾ വിദേശത്തായതിനാൽ കൊല്ലത്തെ ബന്ധുവീടുകളിലും ഹോസ്റ്റലുകളിലും മാറി മാറി നിന്നാണ് നീനു വളർന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അവർ നാട്ടിലെത്തിയെങ്കിലും മാതാപിതാക്കളുമായി ഒരിക്കലും യോജിച്ചു പോകാനായിരുന്നില്ല. എപ്പോഴും ശകാരവും ഉപദ്രവവുമായിരുന്നു. വഴക്ക് രൂക്ഷമായപ്പോഴാണ് പഠിക്കാനെന്ന പേരിൽ കോട്ടയത്തേക്ക് മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും. ശിഥിലമായി പോയ കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും അവ ഏൽപ്പിച്ച ആഘാതങ്ങളും തുറന്ന് പറഞ്ഞ് നീനു...

അച്ഛനെയും അമ്മയെയും വേദനിപ്പിച്ച്‌ മറ്റൊരാളുടെ കൂടെപ്പോയ പെണ്‍കുട്ടി എന്നു പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുന്നവരുണ്ടാകാം. എന്നാല്‍ കെവിനൊപ്പം ഇറങ്ങിത്തിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് വീട്ടിലെ സാഹചര്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ആരും അറിയുന്നില്ല. ഓരോരുത്തരും വളര്‍ന്ന സാഹചര്യമാണ് അവരെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത്. ആ വീട്ടില്‍ ഞാന്‍ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയാവൂ.

പറയാന്‍ പാടില്ല. എങ്കിലും പറയാതെ വയ്യ. സ്‌നേഹം തന്നില്ലെങ്കിലും സമാധാനം മാത്രമേ വീട്ടില്‍ നിന്ന് ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷെ ഒരിക്കല്‍ പോലും അത് കിട്ടിയിട്ടില്ല. അവര്‍ എന്നെ തതരുമ്പെങ്കിലും സ്‌നേഹിച്ചിരുന്നെങ്കില്‍, എന്റെ നന്മ ആഗ്രഹിച്ചിരുന്നെങ്കില്‍ കെവിന്‍ ചേട്ടനോട് ഈ ക്രൂരത കാണിക്കില്ലായിരുന്നു. ഞാന്‍ ഇന്നും ആ വീട്ടില്‍ കാണുമായിരുന്നു...

''തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടുകാര്‍ക്ക് എന്നോട് ദേഷ്യമായിരുന്നു. ഒന്ന് പൊട്ടിക്കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചായിരിക്കും ദേഹോപദ്രവം. കരഞ്ഞില്ലേല്‍ എന്താടി നീ കരയാത്തത് എന്ന് ചോദിച്ചായിരിക്കും ശകാരം. സഹിക്കെട്ട് രണ്ട് തവണ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു

കോട്ടയത്തേക്ക് വരുന്നതിനും കെവിനെ പരിചയപ്പെടുന്നതിനും വളരെ മുമ്ബാണ് ശകാരവും ദേഹോപദ്രവും. സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു നീനു കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ബോധമറ്റ് കിടന്നതല്ലാതെ ആപത്തൊന്നും സംഭവിച്ചില്ല.

കൈയിലെ മുറിവ് കണ്ട് നാട്ടുകാരും കൂട്ടുകാരും കാര്യം തിരക്കിയെങ്കിലും വീട്ടിലെ ആടിന് പുല്ല് ചെത്തുന്നതിനിടയില്‍ മുറിഞ്ഞതാണെന്ന് എല്ലാവരോടും പറഞ്ഞു. രണ്ടാമത്തെ ആത്മഹത്യാശ്രമവും കൈ മുറിച്ചായിരുന്നു. പക്ഷെ അതും പരാജയപ്പെട്ടു. അച്ഛന്റെ വീട്ടുകാരുമായി അടുക്കാന്‍ അമ്മ രഹ്ന ഒരിക്കലും അനുവദിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ചാല്‍ പോലും ശകാരം ഉറപ്പായിരുന്നു.

ആറ് വര്‍ഷത്തോളം വിദേശത്തായിരുന്ന സഹോദരന്‍ ഷാനുവുമായും മാനസികമായി നീനുവിന് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്ബോള്‍ മാത്രം സംസാരിക്കുമെന്നല്ലാതെ ഫോണ്‍ വിളിച്ച്‌ പോലും നീനുവിന്റെ കാര്യങ്ങള്‍ തിരക്കിയിരുന്നില്ല. കൊല്ലത്തെ നീനുവിന്റെ വീട്ടിലാകട്ടെ സദാസമയവും ഒന്നും രണ്ടും പറഞ്ഞ് ബഹളമായിരുന്നു.

വീട്ടിലെ വഴക്ക് കേട്ട് അയല്‍പക്കത്തെ വീടുകളില്‍ നിന്ന് ആളുകള്‍ വന്ന് നോക്കാറുണ്ടെന്നും, നാണക്കേട് കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നുവെന്നും നീനു പറയുന്നു. വീട്ടില്‍ സമാധാനം തരുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും പറഞ്ഞ് ഭര്‍ത്താവ് ചാക്കോയ്ക്കും, മക്കള്‍ക്കും എതിരെ രഹ്ന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഭര്‍ത്താവുമായി ഒത്തുതീര്‍പ്പായതോടെ പിന്നീട് കേസ് പിന്‍വലിക്കുകയായിരുന്നു.

വീട്ടിലെ സാഹചര്യം വഷളായതോടെയാണ് ജിയോളജി പഠിക്കാന്‍ നീനു കോട്ടയത്തെത്തിയത്. അല്ലാതെ ജിയോളജി ഇഷ്ടമായിട്ടല്ലായിരുന്നു. ഹോസ്റ്റലിലേക്ക് മാറിയതോടെ പുതിയൊരു ലോകമായി. വല്ലപ്പോഴും ഫോണ്‍ വിളിച്ചാല്‍ പോലും അമ്മ ദേഷ്യപ്പെട്ടേ സംസാരിക്കു. അച്ഛന്‍ ചാക്കോ പേരിന് പോലും വിളിക്കാറില്ലായിരുന്നു. വല്ലപ്പോഴും ക്ലാസില്ലാത്ത ദിവസങ്ങളില്‍ വീട്ടിലെത്തിയാല്‍ അന്നും സമാധാനം തരില്ലായിരുന്നു. എന്നാല്‍ സഹോദരന്‍ ഷാനുവുമായി അച്ഛന്‍ നല്ല അടുപ്പത്തിലായിരുന്നു.

പരസ്പരം എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുമായിരുന്നു. അതിന്റെ നൂറിലൊരംശം സ്‌നേഹം എന്നോട് കാണിച്ചിരുന്നുങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്. ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണ്. വീട്ടില്‍ എന്തൊക്കെ പ്രശ്നമുണ്ടായാലും ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് ഞാന്‍ കെവിന് വാക്ക് കൊടുത്തിരുന്നു. വീട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും അത് തന്നോട് തീര്‍ത്തോളൂ എന്നായിരുന്നു കെവിന്‍ പറഞ്ഞിരുന്നത്. അങ്ങനെ കെവിനുമായി ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിവരുമ്ബോഴായിരുന്നു അത് സംഭവിച്ചത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 minute ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (10 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (43 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends