ലക്ഷം തൈകൾനടുന്നതിലല്ല കാര്യം ഒരു തൈ എങ്കിലും നട്ടുപിടിപ്പിച്ചു സംരക്ഷിക്കുന്നതിലാണ് ; ഹരിത മാർഗ്ഗ പദ്ധതിക്ക് മാന്നാനത് തുടക്കമായി

ശാന്തിഗിരി ആശ്രമവും അപ്പർ കുട്ടനാട് വികസന സാരീക്ഷണ സമിതിയും ചേർന്ന് നടപ്പിലാക്കുന്ന ഹരിതമാർഗ പദ്ദതിക്ക് മാന്നാനത്തു തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഔഷധ സസ്യങ്ങളും തണൽ മരങ്ങളും വച്ചുപിടിപ്പിക്കുക, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി ബോധവത്കരണ സദസ്സുകൾ സംഘടിപ്പിക്കുക തുടങ്ങിയ സംഭരംഭങ്ങളാണ് ഹരിത മാർഗ്ഗ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. വിതരണംചെയ്യുന്ന വൃക്ഷത്തൈകളുടെസംരക്ഷണം 5 വർഷം വരെയെങ്കിലുംഉറപ്പു നല്കുന്ന പദ്ധതിയാണിത്. വിതരണം ചെയ്യുന്ന വൃക്ഷ തൈയ്കളുടെപേരും സ്വീകരിക്കുന്ന ആളിൻെറ പേരും നടുന്ന സഥലവും പ്രേത്യേകംരേഖപ്പെടുത്തും. ലക്ഷം തൈകൾനടുമ്പോഴല്ല ഒരു തൈ എങ്കിലും നട്ടുപിടിപ്പിച്ചു സംരക്ഷിക്കുന്നതാണ്പദ്ധതി ഊന്നൽ നൽകുന്നത്.
കെ ഇ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഫാദർ ജെയിംസ് മുല്ലശ്ശേരി ഉത്കടനം ചെയ്തു. ഭൂമിയോടു ഓരോരുത്തർക്കും കടപ്പാട് ഉണ്ടാക്കണം, നമുക്ക് ജീവിക്കാൻ എല്ലാ സാഹചര്യം ഉണ്ടാക്കുന്ന ഭൂമിയെ ജീവനായി കാണണം, അത് സംരക്ഷിക്കാൻ ഉള്ള ബാധ്യത നമ്മുക്ക് എല്ലാവർക്കും ഉണ്ട്- ഫാദർ ജെയിംസ് മുല്ലശ്ശേരി അഭിപ്രായപ്പെട്ടു. അപ്പർ കുട്ടനാട് പ്രസിഡന്റ് അജി കെ ജോസ് അദ്ധക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാമി ജനമോഹനൻ ഞാനാ താപ്‍സി, ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ, ഡോക്ടർ മിനി സെബാസ്റ്റ്യൻ, കുഞ്ഞു കളപ്പുര, ആർപ്പൂക്കര തങ്കച്ചൻ, അഖിൽ ജെ ൽ, ഡോക്ടർ ജിബു s s എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha























