അമ്മയ്ക്ക് വേണ്ടി വിവാഹം വേണ്ടെന്ന് വച്ച് ജീവിച്ചു; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞുവീണ മകനെ ആശുപത്രിൽ എത്തിച്ച അമ്മ കേട്ടത് മകന്റെ മരണ വാർത്ത; മകനെ പിരിഞ്ഞ് ജീവിക്കാനാകാതെ ഒടുവിൽ അമ്മയും മരണത്തിനു കീഴടങ്ങി...

പാലായിൽ കുഴഞ്ഞുവീണ മകനുമായി ആശുപത്രിയില്‍ എത്തിയ അമ്മ മകന്റെ മരണ വാര്‍ത്ത അറിഞ്ഞ് ഹൃദയാഘാതംമൂലം മരിച്ചു. മേലുകാവുമറ്റം ഇടമറുക് മാമൂട്ടില്‍ പരേതനായ മാത്യുവിന്റെ (മാത്തച്ചന്‍) ഭാര്യ ആനിയമ്മയും (65) മകന്‍ ഫെബി മാത്യു(48)വുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
അമ്മയോടൊപ്പം കഴിയുന്ന അവിവാഹിതനായ ഫെബി ഇന്നലെ വൈകിട്ടാണ് വീട്ടില്‍ കുഴഞ്ഞുവീണത്. മകനുമായി ആനിയമ്മ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും ആറരയോടെ മരണപ്പെട്ടു.
മകന്‍ മരിച്ചത് അറിഞ്ഞയുടന്‍ അമ്മയും കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രാത്രി എട്ടോടെ മകനു പിന്നാലെ ആനിയമ്മയും യാത്രയായി. ഇരുവരുടെയും സംസ്‌കാരം ഇന്ന് 2.30ന് ഇടമറുക് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. പരേത ഇഞ്ചിയാനി മാപ്പിളക്കുന്നേല്‍ കുടുംബാംഗം. മറ്റുമക്കള്‍: ഷിബു, ഷിജു, മിനി, സ്‌മിത. മരുമക്കള്‍: ജിമ്മി പാലാക്കുന്നേല്‍ (ചങ്ങനാശേരി), റോബിന്‍ നിലവരയത്ത് (എറണാകുളം), നിത്യ കിഴക്കേവിള (കാഞ്ഞിരപ്പള്ളി).
https://www.facebook.com/Malayalivartha























