Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

വിറക് കൊള്ളി കൊണ്ട് അടിക്കും, അടിവയറ്റിൽ ചവിട്ടും, എന്റെ മുടിക്കുത്തിന് പിടിച്ച് തല്ലും; ഇതൊക്കെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്... അമ്മയുടെ ഗർഭപാത്രത്തിൽ മുഴ വന്നപ്പോൾ ഓപ്പറേഷൻ ചെയ്തുകളഞ്ഞിരുന്നു: ഇത് ഞാൻ ഉപദ്രവിച്ചതുകൊണ്ട് വന്നതാണെന്ന് നാട്ടുകാരോട് പറഞ്ഞു നടന്നു!! നീനുവിന് മാനസിക രോഗമെന്ന് അച്ഛൻ പറയുമ്പോൾ തെന്മലയിലെ ഒറ്റക്കല്ലിൽ വീട്ടിൽ അനുഭവിച്ച യാതനകൾ വെളിപ്പെടുത്തി നീനു

07 JUNE 2018 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

‘എനിക്ക് മാനസിക രോഗമാണെന്നാണ് അച്ഛൻ പറയുന്നത്. എനിക്ക് ഇതുവരെ ആ രോഗത്തിന് ചികിത്സിക്കേണ്ടി വന്നിട്ടില്ല. ഒരിക്കൽ, അനന്തപുരി ഹോസ്പിറ്റലിൽ കൗൺസിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. ഞാൻ ഒരു മരുന്നും കഴിക്കുന്നില്ല. ഒരുപനി വന്നാൽ പോലും അടുത്തുള്ള ക്ലിനിക്കിലാണ് പോകാറുള്ളത്. വേണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കാം. കൗൺസിലിങ്ങിന് പോകേണ്ടി വന്നത് വീട്ടിലെ മാനസിക പീഡനങ്ങൾ മൂലമാണ്.

ഒരുപാട് തെറിവിളിയും അടിയുമൊക്കെ കൊണ്ടിട്ടുണ്ട്. അഞ്ചാം ക്ലാസുമുതൽ 10 വരെ വീട്ടിലാണ് നിന്നത്. അതിനുശേഷമാണ് ഹോസ്റ്റലിലേക്ക് പോകുന്നത്. വീട്ടിൽ ചെറിയ എന്തെങ്കിലും കാര്യമുണ്ടെങ്കിലും തന്നെ ഒരുപാട് തല്ലും. വിറകുകൊള്ളി കൊണ്ട് അടിക്കും, അടിവയറ്റിൽ ചവിട്ടും. അനന്തപുരി ആശുപത്രിയിൽ ഡോ. വൃന്ദയുടെ അടുത്താണ് കൗൺസിലിങ്ങിന് കൊണ്ടുപോയത്. കൗൺസിലിങ്ങ് സമയത്ത് ഞാൻ കാര്യങ്ങളൊക്കെ പറയുമ്പോൾ ഡോക്ടർ പറഞ്ഞത് മോൾക്കല്ല, മോളുടെ മാതാപിതാക്കൾക്കാണ് പ്രശ്നം എന്നാണ്.

അച്ഛൻ കോടതിയിൽ പറഞ്ഞത് അമ്മയ്ക്കും മാനസിക പ്രശ്നമുണ്ടെന്നും അമ്മ മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ്. ഇതെല്ലാം കള്ളമാണ്. അമ്മ ഇതുവരെ മാനസിക പ്രശ്നത്തിന് മരുന്നൊന്നും എടുത്തിട്ടില്ല. അമ്മയുടെ അമ്മ വീട്ടിൽ തനിച്ചാണ്. അതോർക്കുമ്പോൾ അമ്മയ്ക്ക് വിഷമം ഉള്ളതൊഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നും എന്റെ അമ്മയ്ക്കില്ല. പിന്നെ ഷുഗറിനോ കൊളസ്ട്രോളിനോ മറ്റോ മരുന്ന് കഴിക്കുന്നുണ്ട്.

താൻ വീട്ടിൽ പ്രശന്ങ്ങളുണ്ടാക്കാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നുമുള്ള പിതാവിന്റെ ആരോപണങ്ങളും നീനു നിഷേധിച്ചു. അമ്മയുടെ ഗർഭപാത്രത്തിൽ നാലു സെന്റീമീറ്ററോളം വലുപ്പമുള്ള ഒരു മുഴ വന്നിരുന്നു, അത് ഒാപ്പറേഷൻ ചെയ്ത് കളഞ്ഞു. പിന്നീട് വീട്ടുകാർ പറഞ്ഞത്, ഞാൻ അമ്മയെ ഉപദ്രവിച്ചപ്പോൾ സംഭവിച്ചതാണ് അതെന്നാണ്.

ഞാൻ ഒന്നു ടിവി ഒാഫ് ചെയ്ത കാര്യം പോലും അമ്മ അപ്പയോട് പറഞ്ഞ് കൊടുത്ത് തല്ലു കൊള്ളിക്കും. പപ്പ ചെറുത് കേട്ടാൽ തന്നെ എന്നെ വലുതായി ഉപദ്രവിക്കും. ഇതെല്ലാം അയൽപക്കത്തുള്ളവര്‍ക്ക് കാണാം. ടിവി ഒാഫ് ചെയ്തതിന് എന്നെ തല്ലുമ്പേോൾ ഞാൻ മുറ്റമടിക്കുകയായിരുന്നു. എന്റെ മുടിക്കുത്തിന് പിടിച്ചു തല്ലുകയായിരുന്നു. നാട്ടുകാർ നോക്കിയപ്പോൾ പിടിച്ച് അകത്തേക്ക് കൊണ്ടു പോയി.

വീട്ടിൽ ആരും തന്റെ പ്രശ്നങ്ങൾ കേൾക്കാറില്ല, സഹോദരനുമായി യാതൊരു സഹകരണവുമില്ലായിരുന്നു. പുള്ളി പത്താം ക്ലാസുകഴിഞ്ഞ് ലിഫ്റ്റ് ടെക്നോളജി പഠിച്ചു. അതിനുശേഷം കേരളത്തിനു പുറത്ത് ജോലി ചെയ്തു. പിന്നീട് ദുബായിൽ പോയി.

കെവിനുമായാണ് പ്രണയത്തിലായ ശേഷം തന്റെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നത്. വീട്ടുകാരുമായി ഒ‌രു കാരണവശാലും ഞാൻ ഒത്തുപോകില്ല. ഞാനുമായി ബന്ധമുണ്ടായതിന് കെവിനുമായി വഴക്കിടുകയോ തല്ലുകയോ ഒക്കെ ചെയ്യാമായിരുന്നു. പക്ഷെ ജീവന് എടുത്തത് എന്തിനാണ്? എനിക്ക് ഇവിടെത്തന്നെ നില്‍ക്കണം. എന്‍റെ വീട്ടിലേക്ക് ഞാന്‍ മടങ്ങുന്നില്ല. പഠനം തുടരണം. കെവിൻ ചേട്ടനെ കൊന്നവരുടെ സംരക്ഷണം ആവശ്യമില്ല. നീനു പറഞ്ഞു നിർത്തി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (15 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (57 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends