Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സുന്ദരികളായ യുവതികളെ പാട്ടിലാക്കി വിവാഹത്തട്ടിപ്പ് പരീക്ഷിച്ചു... ഐ.എ.എസുകാരന്റെ കെട്ടുംമട്ടും കൂടെ വാക്ചാതുരിയവും കൂടിയായപ്പോൾ ഷൈൻ സത്യപാലൻ തട്ടിപ്പിൽ വിജയിച്ചു; കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്ത് വർഷത്തിനകം തട്ടിപ്പുകളുടെ പരമ്പര തീർത്ത വീരൻ... ഒടുവിൽ പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

08 JUNE 2018 02:20 PM IST
മലയാളി വാര്‍ത്ത

ഏഴു വർഷം മുമ്പ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ആദ്യം പിടിയിലായത്. എമിറേറ്റ്സ് കമ്പനിയുടെ എച്ച്.ആർ ഹെഡ് ആണെന്ന് വിശ്വസിപ്പിച്ച് ഒരാളുടെ ആഡംബര കാർ കമ്പനി ആവശ്യത്തിനെന്ന പേരിൽ റെന്റിനെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി വിറ്റു എന്നായിരുന്നു കേസ്. ജാമ്യത്തിലിറങ്ങിയശേഷം എത്തിയത് കൊച്ചിയിൽ. ഒരു പ്രമുഖ ഹോട്ടലിൽ ചലച്ചിത്ര പ്രവർത്തകൻ എന്നപേരിൽ താമസിച്ചു. അന്ന് ഭാര്യയായി കൂടെയുണ്ടായിരുന്ന സ്ത്രീയുടെ പേരിൽ ഒരു സിനിമാ ബാനറുണ്ടാക്കി. പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി.

അഭിനേതാവ് ആകാൻ മോഹിച്ച് എത്തിയവരിൽ നിന്ന് ലക്ഷങ്ങൾ തട്ടി മുങ്ങി. പൊങ്ങിയത് തിരുവനന്തപുരത്ത്. പേരൂർക്കടയിൽ നിന്ന് എമിറേറ്റ്സ് കമ്പനിയുടെ പേരിൽ വാഹനം റെന്റിനെടുത്ത് വിൽക്കാൻ ശ്രമിച്ച കേസിൽ വീണ്ടും പിടിക്കപ്പെട്ടു. ജാമ്യത്തിലിറങ്ങി ആലപ്പുഴയിലെത്തി വിസ തട്ടിപ്പ് നടത്തി. അതിലും കുടുങ്ങി. ഇതിനിടെ ഭർത്താവ് തട്ടിപ്പ് വീരനാണെന്ന് മനസിലാക്കി ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തി.

അതിന് ശേഷം ഉത്തരേന്ത്യയിൽ ചേക്കേറി. പഞ്ചാബിലെ പട്യാലയിൽ ഡോ. ഷൈൻ സത്യപാലൻ ഐ.എ.എസ് എന്നപേരിൽ വിലസി. അവിടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്ത് ഏതാനും മാസം കഴിഞ്ഞു. ലുധിയാന സ്വദേശിയായ മറ്റൊരു യുവതിയേയും വിവാഹത്തട്ടിപ്പിന് ഇരയാക്കി. പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഡൽഹിയിലേക്ക് മുങ്ങി. അവിടെ മലയാളി യുവതിയെ വിവാഹത്തട്ടിപ്പിൽ കുടുക്കി. ഡൽഹി, പഞ്ചാബ് പൊലീസ് അന്വേഷണം ശക്തമാക്കിയപ്പോൾ തിരികെ നാട്ടിലേക്ക്. ഇത്തിഹാദ് എയർവേയ്സ് കമ്പനിയുടെ സൗത്ത് ഏഷ്യ എച്ച്.ആർ മേധാവി എന്ന വേഷമിട്ടു. ഒ.എൽ.എക്സിൽ പരസ്യം നൽകി ഇരകളെ കണ്ടെത്തി.

എ​റ​ണാ​കു​ള​ത്ത് യു.​എ.ഇ എംബസി​ക്ക് ഫ്ളാ​റ്റ് ആ​വ​ശ്യ​മു​ണ്ടെ​ന്ന് പറഞ്ഞ് പരസ്യം നൽകി. രണ്ട് വിദേശമലയാളികൾ ബന്ധപ്പെട്ടു. വ്യാജ എഗ്രിമെന്റ് തയ്യാറാക്കി അവരിൽ നിന്ന് സെ​ക്യൂ​രി​റ്റി ഫീ​സ് എന്ന വ്യാജേന വൻതുക​ ത​ട്ടി. ഇ​ത്തി​ഹാ​ദ് ക​മ്പ​നി​ക്ക് കേ​ര​ള​ത്തി​ലെ ആ​വ​ശ്യ​ത്തി​ന് കാർ ആവശ്യമുണ്ടെന്ന് കാട്ടി ഒ.എൽ.എക്സിൽ പരസ്യം നൽകി അടുത്ത തട്ടിപ്പ്. മാവേലിക്കര സ്വദേശി കോശി പരസ്യം കണ്ട് ബന്ധപ്പെട്ടു. കാർ റെന്റിനെടുക്കാൻ വ്യാജ ലെറ്റർ ഹെഡിൽ എഗ്രിമെന്റ് ഒപ്പുവച്ചു. കോശിയുടെ ബാങ്ക് അക്കൗണ്ടിൽ മൂന്നുമാസത്തെ വാടക ഇനത്തിൽ 90,000 രൂപ മുൻകൂറായി ഓൺ ലൈനായി ട്രാൻസ്ഫർ ചെയ്തതായി ധരിപ്പിച്ചു.

പണം അക്കൗണ്ടിൽ എത്തിയതായി വ്യാജ എസ്.എം.എസും മൊബൈലിലേക്ക് അയച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും പണമോ കാറോ ലഭിക്കാതായപ്പോൾ കോ​ശി, സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണർ പി. പ്ര​കാ​ശി​ന് പ​രാ​തി നൽകി. ഷാ​ഡോ പൊ​ലീ​സ് ന​ട​ത്തിയ അ​ന്വേ​ഷ​ണ​ത്തിൽ പിടിവീണു. കോശി പൊലീസിന് സമർപ്പിച്ച രേഖകളിൽ ഷൈനിന്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതാണ് വ​ല​യി​ലാ​ക്കിയത്.

കൂ​ടു​തൽ പ​രി​ശോ​ധ​ന​ നടത്തിയപ്പോൾ വ്യാജ അ​ഡ്ര​സി​ലു​ള്ള ആ​ധാർ കാർ​ഡ്, പാൻ കാർ​ഡ്, നി​ര​വ​ധി ഡെ​ബി​റ്റ് - ക്രെ​ഡി​റ്റ് കാർ​ഡു​കൾ, ബാ​ങ്കു​ക​ളു​ടെ പാ​സ് ബു​ക്കു​കൾ, വ്യാജ അ​ക്കൗ​ണ്ട് ബു​ക്കു​കൾ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വ്യാജ ലെ​റ്റർ​പാ​ഡ് എ​ന്നിവ ക​ണ്ടെ​ടു​ത്തു. ഇയാൾ പിടിയിലായ വിവരമറിഞ്ഞ് മുമ്പ് തട്ടിപ്പിന് ഇരയായവർ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്.

എന്തായാലും പോലീസ് ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കി. പോലീസ് കസ്റ്റഡിയിൽ ആയതുമുതൽ ഇയാൾക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends