കുടുംബ വഴക്ക് പറഞ്ഞൊതുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും വെട്ടിലായി, മന്ത്രിവസതിയില്‍ ഡി.ജി.പി.യേയും ആഭ്യന്തരമന്ത്രിയേയും വിളിച്ചുവരുത്തി ഗൂഡാലോചന നടത്തിയെന്ന് വി.എസ്.

കേവലം ഒരു കുടുംബ വഴക്കാഴിട്ടാണ് ഗണേഷ്‌കുമാറിന് കിട്ടിയ അടിയെപ്പറ്റി മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു 'അച്ഛന്റെ' സ്ഥാനത്ത് നിന്ന് യാമിനിയെ ആശ്വസിപ്പിച്ചു. അച്ഛന്മാര്‍ ആശ്വസിപ്പിച്ച് വിടാനേ പാടുള്ളൂ, പരാതി തന്നാലും വാങ്ങാന്‍ പാടില്ല. എങ്ങനേയും ഗണേഷ്‌കുമാറും യാമിനിയും ഒന്നാക്കട്ടെയെന്ന് കരുതി. ഇടയ്‌ക്ക് നിയമസഭയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചപ്പോള്‍ യാമിനിയില്‍ നിന്നും പ്രശ്‌നമൊന്നുമില്ലെന്ന് കത്തെഴുതി വാങ്ങി. അവസാനം അച്ഛനെപ്പോലെ കരുതിയ മുഖ്യമന്ത്രി തന്നെ വഞ്ചിച്ചെന്നായി യാമിനി.
പാവം, ഇത്രയും കാലത്തെ പൊതു ജീവിതത്തിനിടയ്‌ക്ക് തന്റേതല്ലാത്ത കാരണത്താല്‍ ഉമ്മന്‍ ചാണ്ടി പെട്ടുപോയി. വീണ്ടും കത്തുമായി യാമിനി മുഖ്യമന്ത്രിയെ കണ്ടു. യാമിനി കത്ത് കൊണ്ട് വരുന്നത് എല്ലാവരും ലൈവായി കാണുകയാണ്. കത്ത് സ്വീകരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പുകിലോര്‍ത്തു. ഗണേഷിനാണെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ല. ഈയൊരവസ്ഥയില്‍ ഗണേഷ് വിട്ടു പോകുകയുമില്ല. ഐക്യമുന്നണിയുടെ സ്ഥിതി അതല്ല. മുഖ്യമന്ത്രി നിറകണ്ണുകളോടെ അത് വാങ്ങിച്ചു. തീരുമാനമെടുക്കാനായി ഡി.ജി.പി.യേയും ആഭ്യന്തര മന്ത്രിയേയും വിളിപ്പിച്ചു. അങ്ങനെ മുഖ്യമന്ത്രി നല്ല ഉദ്യേശത്തോടെ ചെയ്‌ത കാര്യങ്ങള്‍ പ്രതിപക്ഷം ഇപ്പോള്‍ ആയുധമായെടുക്കുകയാണ്.
ഔദ്യോഗിക വസതി ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന സ്ത്രീയ്‌ക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രമാക്കി മാറ്റിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. പതിനാറ് വര്‍ഷമായി തന്നെ പീഡപ്പിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരെ പരാതിയുമായി വന്ന ഭാര്യ യാമിനി തങ്കച്ചിയില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പകരം ഗണേഷിനെതിരെ പരാതി നല്‍കില്ലെന്ന് അവരില്‍ നിന്ന് രേഖാമൂലം എഴുതി വാങ്ങിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതിനുശേഷം അവരെ പലതവണ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി സംസാരിച്ച മുഖ്യമന്ത്രി മന്ത്രിമാരെ മധ്യസ്ഥരാക്കി കേസ് ഒഴിവാക്കാനായി കരാര്‍ ഉണ്ടാക്കുകയും ചെയ്തു. ഇതിന് പുറമെ ഗണേഷ്‌കുമാറിനുവേണ്ടി ഡി.ജി.പി.യെയും ആഭ്യന്തരമന്ത്രിയെയും വിളിച്ചുവരുത്തിയും മുഖ്യമന്ത്രി ഗൂഢാലോചന നടത്തി. ഇതിന്റെ ഫലമായാണ് ഗണേഷിനെതിരെ മ്യൂസിയം പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാതിരുന്നതും യാമിനിക്കെതിരെ ജാമ്യമില്ലാ കേസെടുത്തതും. ഇതുവഴി ഒരു ക്രിമിനല്‍ കുറ്റമാണ് മുഖ്യമന്ത്രി ചെയ്തത്.
https://www.facebook.com/Malayalivartha