Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല തന്ത്രി കുടുംബമായ താഴമണ്‍മഠം സന്ദര്‍ശിച്ചു; സ്വീകരിച്ചത് ഏലയ്ക്കാ മാല ചാര്‍ത്തി

13 JUNE 2018 09:38 AM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ താഴമണ്‍മഠം സന്ദര്‍ശനം ഏറെ ശ്രദ്ധേയമായി. കേന്ദ്ര സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുളള സമ്പര്‍ക്ക പരിപാടി സമ്പര്‍ക്ക് സേ സമര്‍ഥന്‍ ന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. വി. മുരളീധരന്‍ എം.പിയോടൊപ്പം തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെത്തിയ സ്മൃതി, അന്തരിച്ച വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ വീട്ടിലാണ് ആദ്യമെത്തിയത്. വലിയ തന്ത്രിയുടെ ഛയാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനത്തെ ആശ്വസിപ്പിച്ചു. മകന്‍ കണ്ഠര് മോഹനര് അദ്ദേഹത്തിന്റെ ഭാര്യ ആശ എന്നിവരുമായി സംസാരിച്ചു.

തുടര്‍ന്ന് തൊട്ടടുത്തുളള തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെത്തി. രാജീവര്‍ കസവ് നേരീയതും ഭാര്യ ബിന്ദു ഏലയ്ക്കാ മാലയും ചാര്‍ത്തി സ്മൃതിയെ സ്വീകരിച്ചു. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കപ്പഴമാണ് സ്മൃതിക്ക് കഴിക്കാന്‍ നല്‍കിയത്. തുടര്‍ന്ന് മന്ത്രി വെളളം ചോദിച്ചു വാങ്ങി കുടിച്ചു. 1937ല്‍ മഹാത്മാ ഗാന്ധി ഹരിജനങ്ങളോടൊപ്പം താഴമണ്‍മഠം സന്ദര്‍ശിച്ച കാര്യം രാജീവര്‍ പറഞ്ഞു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് രാജീവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം വേണ്ട വിധത്തില്‍ പരിഗണിക്കുമെന്നും സ്വദേശ് ദര്‍ശന്‍ പദ്ധതിയിമായി ബന്ധപ്പെടുത്തുന്നുണ്ടെന്നും വി. മുരളീധരന്‍പറഞ്ഞു. രണ്ട് കോടിക്കുമേല്‍ ആളുകള്‍ തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുന്നുണ്ടെന്ന വിവരം സ്മൃതി ഇറാനി അതിശയത്തോടെയാണ് കേട്ടത്. സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പറ്റിയുളള ലഘുലേഖ നല്‍കിയ മന്ത്രി രാജീവരോട് നിര്‍ദ്ദേശവും ആരാഞ്ഞു.

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് രാജീവര്‍ സൂചിപ്പിച്ചു. ഇത് കുറയ്ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. ജന്‍ഔഷധി മെഡിക്കല്‍ സ്‌റ്റോറില്‍ എല്ലാമരുന്നുകളും ലഭിക്കുന്നില്ലെന്നും. പ്രമേഹരോഗികള്‍ക്കുളള ഇന്‍സുലില്‍ ലഭ്യമാക്കണമെന്നും രാജീവര്‍ ആവശ്യപ്പെട്ടു. ഇന്ധനവിലയില്‍ നിന്ന് കിട്ടുന്ന ലാഭം ജന്‍ഔഷധിപോലെ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. ഇല്ലാത്ത മരുന്നുകളുടെ ലിസ്റ്റ് നല്‍കിയാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. വേണ്ട നിര്‍ദ്ദേശങ്ങള്‍ സാവകാശം വി. മുരളീധരന്‍ എം.പിയെ അറിയിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. 

ഡല്‍ഹിയില്‍ വരുമ്പോള്‍ വീട്ടിലേക്ക് വരാന്‍ രാജീവരെയും ഭാര്യയേയും ക്ഷണിച്ചിട്ടാണ് സ്മിതി ഇറാനി മടങ്ങിയത്. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ രമേശ്, കൗണ്‍സിലര്‍മാരായ എന്‍. സുധാമണി, ബി. ജയകുമാര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രമോദ് കാരക്കാട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (32 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends