Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറിലെ യാത്രാവിലക്ക് മുതലെടുത്ത് സത്താർ; മാസങ്ങൾ കഴിഞ്ഞിട്ടും റേഡിയോ ജോക്കി രാജേഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി സത്താറിനെ നാട്ടിലെത്തിക്കാനാകാതെ പൊലീസ്... പ്രതിയുടെ ഭാര്യയുമായുള്ള അവിഹിതം കൊലയ്ക്ക് പിന്നിലെന്ന് കുറ്റപത്രം

13 JUNE 2018 10:42 AM IST
മലയാളി വാര്‍ത്ത

കി​ളി​മാ​നൂ​ർ മ​ട​വൂ​റിനെ നടുക്കിയ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് കു​മാ​റിന്‍റെ ​കൊ​ല​പാ​ത​കം ന​ട​ന്ന് ര​ണ്ട് മാ​സം പി​ന്നി​ടു​മ്പോ​ഴും ഖ​ത്ത​റി​ലു​ള്ള മു​ഖ്യ പ്ര​ത്രി​യും വ്യവ​സാ​യി​യു​മാ​യ ഓ​ച്ചി​റ പാ​യി​ക്കു​ഴി സ്വ​ദേ​ശി അ​ബ്ദു​ൽ സ​ത്താ​റി​നെ നാ​ട്ടി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്യാനാകാതെ പോ​ലീ​സ്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മ​റ്റ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ല്ല. ഇതിനിടെ അയാളെ അറസ്റ്റ് ചെയ്യാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനും ആലോചനയുണ്ട്. ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുല്‍ സത്താറിന്റൈ ഭാര്യയുമായി രാജേഷിന് വഴിവിട്ട ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഗള്‍ഫില്‍ റേഡിയോ ജോക്കിയായിരുന്ന സമയത്താണ് യുവതിയുമായി രാജേഷ് അടുത്തത്. ഈ ബന്ധം സത്താര്‍ അറിഞ്ഞതോടെയാണ് പ്രശനങ്ങള്‍ക്ക് തുടക്കമായത്. പലതവണ രാജേഷിനോട് ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയാറായില്ല. ഇതുസംബന്ധിച്ച് സത്താര്‍ ഗള്‍ഫില്‍ കേസ് നല്‍കിയിരുന്നു. സംഭവത്തില്‍ രാജേഷ് കുറച്ചു ഖത്തറില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലേക്കു തിരിച്ചു വന്നു.

എന്നാല്‍ യുവതിയുമായി മൊബൈല്‍ ഫോണിലൂടെ രാജേഷ് ബന്ധം തുടരുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കുറ്റവാളികളെ കൈമാറാനുള്ള രാജ്യാന്തര ഉടമ്പടി പ്രകാരം ഖത്തറില്‍ നിന്ന് സത്താറിനെ നിയമപരമായി നാട്ടിലെത്തിക്കാനാകും. എന്നാല്‍ വ്യാപാരപരമായി ബദ്ധപ്പെട്ട് വന്‍ സമ്പത്തിക ബാദ്ധ്യതയുള്ളതിനാല്‍ ഇയാള്‍ക്ക് ഖത്തറിലെ യാത്രാവിലക്കാണ് തടസമെന്നാണ് പറയപ്പെടുന്നത്.

സത്താറിനെ പ്രതിയാക്കിയത് സംബന്ധിച്ച് രേഖകളും മറ്റും ഉന്നത അന്വേഷണ ഉദ്യോഗസ്ഥര്‍ വഴി ഖത്തറിലെ ഉദ്യോസ്ഥര്‍ക്ക് കൈമാറാനുള്ള ശ്രമം നടത്തുകയാണെന്ന് അന്വേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലാണ് നടപടി. എന്നാല്‍ യാത്ര വിലക്ക് അറസ്റ്റിനെ തടസമാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല . ബിസിനസ് പൂര്‍ണ്ണമായും തകര്‍ന്ന അബ്ദുല്‍ സത്താര്‍ ഇടപാടുകള്‍ സ്വമേധയ തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണെന്നു പറയപ്പെടുന്നു.

കഴിഞ്ഞ മാര്‍ച്ച് 27 ന് രാത്രി 1.45 ന് മടവൂര്‍ ജംഗ്ഷനില്‍ റെക്കോര്‍ഡിംഗ് സ്ഥാപനത്തിനു സമീപം വെച്ചാണ് രാജേഷ് (35) കൊല്ലപ്പെട്ടത്.സുഹൃത്ത് കുട്ടനുമൊത്ത് കിളിമാനൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാടന്‍ പാട്ട് അവതരണത്തിന് ശേഷം സ്റ്റുഡിയോയില്‍ എത്തിയപ്പോയായിരുന്നു കാറില്‍ എത്തിച്ച സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സമയത്ത് രാജേഷിന് അബ്ദുല്‍ സത്താറിന്റെ ഭാര്യയായ നൃത്ത അദ്ധ്യാപികയുമായുണ്ടായ അതിരുവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സത്താറില്‍ നിന്നും ക്വട്ടേഷന്‍ എറ്റെടുത്ത ഓച്ചിറ സ്വദേശി സാലിഹ് ബിന്‍ ജലാല്‍, കായംകുളത്തെ ക്വട്ടേഷന്‍സംഘത്തലവന്‍ അപ്പുണ്ണി, കരുനാഗപ്പള്ളി പുത്തന്‍ തെരുവ് നീലിമ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന തന്‍സീര്‍, മറ്റൊരു സുഹൃത്തായ കുണ്ടറയില്‍ ചെറുമൂട് എല്‍.എസ് നിലയത്തില്‍ സ്വാതി സന്തോഷ് (സ്ഫടികം സന്തോഷ് 23) എന്നിവരാണ് അറസ്റ്റിലായ പ്രധാന പ്രതികള്‍.

ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് പണം കൈമാറിയും മറ്റും സഹായിച്ച ഓച്ചിറ സ്വദേശി എ ബി.അപ്പുണ്ണിയുടെ സഹോദരി ഭര്‍ത്താവ് സുമേഷ്, അപ്പുണ്ണിയുടെ കാമുകി ഭാഗ്യശ്രീ, സത്താറിന്റെ വനിതാ സുഹൃത്ത് ഷിജിലാഷിഹാബ്, ഇവരുടെ സുഹൃത്ത് സെബല്ലേ ജോഷി എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 minute ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (13 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (17 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (29 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (35 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (52 minutes ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (2 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (3 hours ago)

Malayali Vartha Recommends