കോവളം കൊട്ടാരം സ്വകാര്യഗ്രൂപ്പിന് കൈമാറിയപ്പോഴും ഹാരിസണ്‍ കേസില്‍ ഗവ.പ്ലീഡര്‍ സുശീലാ ഭട്ടിനെ മാറ്റിയപ്പോഴും സര്‍ക്കാര്‍ കോടതിയില്‍ കേസ് തോറ്റു കൊടുത്തപ്പോഴും പ്രതിപക്ഷം പേരിന് മാത്രം പ്രതിഷേധം നടത്തുകയായിരുന്നെന്ന് സുധീരന്‍

കേരളത്തിലെ പ്രതിപക്ഷം അതിന്റെ ധര്‍മം നിറവേറ്റുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള പരോക്ഷവിമര്‍ശനമാണിത്. പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഒട്ടാകെ വിമര്‍ശനം ഉയരുമ്പോഴാണ് സുധീരന്‍ അക്കമിട്ട് നിരത്തി കാര്യങ്ങള്‍ പറയുന്നത്. കോവളം കൊട്ടാരം ഒരു സ്വകാര്യ ഗ്രൂപ്പിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തീറെഴുതി കൊടുത്തത്. സംസ്ഥാനത്തിന്റെ അമൂല്യസ്വത്ത് നഷ്ടപ്പെട്ടിട്ടും ഫലപ്രദമായ പ്രതികരണം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പ്രതിപക്ഷം അതിന്റെ ധര്‍മം ശരിയായ രീതിയില്‍ നിറവേറ്റുന്നില്ലെന്നും വി.എം സുധീരന്‍ ആരോപിച്ചു.
5.5 ലക്ഷം ഏക്കര്‍ ഭൂമി ടാറ്റ ഉള്‍പ്പെടെയുള്ള സ്വകാര്യ ഗ്രൂപ്പുകള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണ്. ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധി സമ്പാദിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ വിജയമാണ്. റവന്യൂമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശുശീലാഭട്ട് എന്ന പ്ലീഡറെ നിയമിച്ച് സ്വകാര്യവ്യക്തികള്‍ ഉണ്ടാക്കിയ വ്യാജരേഖകള്‍ പുറത്ത് കൊണ്ടുവന്നു. പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സുശീലാഭട്ടിനെ മാറ്റി. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് തോറ്റുകൊടുത്തു. ഇതിനെതിരെ പേരിനൊരു പ്രതിഷേധം സംഘടിപ്പിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്.
സര്‍ക്കാര്‍ സര്‍വക്ഷിയോഗം വിളിച്ചപ്പോഴും അതിന് ശേഷം ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് കത്തുകള്‍ നല്‍കി. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും കത്ത് നല്‍കി. യാതൊരു നടപടിയും ഉണ്ടായില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടാനും ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പ്രതിപക്ഷം യാതൊന്നും ചെയ്യുന്നില്ലെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























