Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വി എം സുധീരന്റെ സാരോപദേശം കേട്ട് കണ്ണുതള്ളി കോൺഗ്രസ്സുകാർ... 1980 ൽ സ്വന്തം പാർട്ടി ചിഹ്നമായ കൈപ്പത്തിക്കെതിരെ വിമതനായി മണലൂരിൽ നിന്നും മത്സരിച്ച് ജയിച്ച വി എം സുധീരൻ ഗ്രൂപ്പ് പോരിനെതിരെ തിരിയുന്നു

13 JUNE 2018 02:52 PM IST
മലയാളി വാര്‍ത്ത

സുധീരനാണ് ശരിയെന്ന് വിശ്വസിക്കുന്ന പുതിയ തലമുറക്ക് പക്ഷേ പഴയ സുധീരനെ തീരെ അറിയില്ല. എക്കാലവും കോൺഗ്രസിലെ വിമതനായിരുന്നു സുധീരൻ. 1993 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ച പാരമ്പര്യവും സുധീരനുണ്ട്.

എക്കാലത്തും രാഷ്ട്രീയ ശത്രുക്കളുടെ മിത്രമായിരുന്നു സുധീരൻ. സ്വന്തം പാർട്ടി അധികാരത്തിലെത്തിയാൽ അദ്ദേഹം മറുകണ്ടം ചാടും. പലപ്പോഴും മോഹഭംഗങ്ങളാണ് സുധീരനെ നയിക്കുന്നതെന്ന് കോൺഗ്രസുകാർ പോലും പറയാറുണ്ട്. സ്വന്തം മുന്നണിയിലുള്ളവരുമായി പോലും ചേർന്നു പോകാൻ സുധീരന് കഴിയാറില്ല.

മാണിയെ മാത്രമാണ് സുധീരൻ കുറച്ച് വിമർശിച്ചിട്ടുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെ കരിമണൽ ഖനനത്തിന്റെ പേരിൽ കൊമ്പുകോർത്തു. കുഞ്ഞാലിക്കുട്ടി അഴിമതിക്കാരനാണെന്ന് വരെ സുധീരൻ പറയാതെ പറഞ്ഞു. ഏഷ്യാനെറ്റിലെ ന്യൂസ് അവർ ചർച്ചയിൽ സുധീരനും കുഞ്ഞാലിക്കുട്ടിയും പരസ്പരം ഏറ്റുമുട്ടി.

യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കി വിട്ടത് സുധീരനാണ്. ബാർക്കേസിൽ യു ഡി എഫ് മന്ത്രിമാരെല്ലാം അഴിമതിക്കാരാണെന്ന് തുറന്നു പറഞ്ഞതും സുധീരനാണ്. ബാബുവിനും അടൂർ പ്രകാശിനും ബെന്നി ബഹനാനും മറ്റും സീറ്റ് കൊടുക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് കോൺഗ്രസുകാരെയെല്ലാം എമ്പോക്കികളാക്കി തീർത്തതും സുധീരനാണ്. ബാറുകാരുടെ കാറിൽ ഏറെക്കാലം സഞ്ചരിച്ച സുധീരന് ബാറുകാർക്കെതിരെ പറയാൻ ധാർമ്മികാവകാശമില്ലെന്ന് അക്കാലത്ത് ആക്ഷേപം ഉയർന്നിരുന്നു.

മണലൂരിൽ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച എൻ.ഐ ദേവസിക്കുട്ടിയെ തോൽപ്പിച്ച പാരമ്പര്യം തനിക്കുണ്ടെന്ന കാര്യം സുധീരൻ പോലും മറന്നു പോയിരിക്കുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ പോലീസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കണമെന്ന് നിയമസഭയിൽ പറഞ്ഞതും സുധീരനാണ്.

പലപ്പോഴും അസൂയക്കാരനായാണ് സുധീരനെ കോൺഗ്രസുകാർ പോലും കാണുന്നത്. തനിക്ക് ലഭിക്കുന്ന അധികാരങ്ങൾ കളഞ്ഞു കുളിച്ച ശേഷം പിന്നാലെ വരുന്നവരെ തെറി പറയുകയാണ് സുധീരന്റെ രീതി. ഇപ്പോൾ കോൺഗ്രസിന്റെ മിശിഹയായി മാറിയ വി എം സുധീരൻ പഴയ കാര്യങ്ങൾ പെട്ടെന്ന് മറക്കരുതെന്നാണ് കോൺഗ്രസുകാർ ആവശ്യപ്പെടുന്നത്. സുധീരന് കോൺഗ്രസിൽ പോലും അണികളില്ല. സുധീരനൊപ്പം നിന്നാൽ തങ്ങളും വിമതരാകുമെന്ന സംശയം അണികൾക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (12 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (58 minutes ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (2 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (2 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends