ട്രംപിനെ ഭ്രാന്തമായി ആരാധിച്ച് ഇന്ത്യന്‍ യുവാവ്; അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വേണ്ടി ക്ഷേത്രം നിര്‍മിക്കാന്‍ മുപ്പത്തൊന്നുകാരന്‍; വീട്ടിനകത്ത് പൂക്കളും മഞ്ഞളും സിന്ദൂരവും ഉപയോഗിച്ച് പ്രത്യേക പൂജയും

ഡോണള്‍ഡ് ട്രംപിനു വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മുപ്പത്തൊന്നുകാരനായ തെലുങ്കാന സ്വദേശി. ട്രംപിന്റെ ചിത്രം വീട്ടില്‍ സ്ഥാപിച്ച് ഇയാള്‍ പൂജ നടത്താറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂക്കളും മഞ്ഞളും സിന്ദൂരവുമെല്ലാം അദ്ദേഹം പൂജയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോകുന്ന സ്ഥലങ്ങളിലെല്ലാം ബുസ്സാ ട്രംപിന്റെ ചിത്രവും കൊണ്ടുപോകാറുണ്ട്. തെലുങ്കാനയിലെ കുഗ്രാമമായ കോന്നിയിലുള്ള ബുസ്സാ കൃഷ്ണയാണ് ട്രംപിന്റെ പ്രതിഷ്ഠ സ്ഥാപിച്ച് ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്.
താന്‍ ട്രംപിനെ ആരാധിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും ഫേസ്ബുക്ക് പേജിലൂടെ ബുസ്സാ പങ്കുവച്ചിട്ടുണ്ട്. ട്രംപ് ഫേസ്ബുക്കില്‍ തനിക്ക് സന്ദേശം അയച്ചുവെന്നും ഇന്ത്യയില്‍ വരുമ്പോള്‍ തന്നെ കാണുമെന്നുമുള്ള പ്രതീക്ഷയിലാണ് ബുസ്സാ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുഎസില്‍ തെലുങ്കാന സ്വദേശിയായ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ കൊല്ലപ്പെട്ടത്തിന് ശേഷം മാനസികമായി വളരെയധികം വേദന അനുഭവിച്ച ബുസ്സാ ഇന്ത്യന്‍ ജനതയ്ക്ക് ട്രംപിനോടും അദ്ദേഹത്തിന്റെ ജനങ്ങളോടുമുള്ള സ്‌നേഹവും വിശ്വാസവും പ്രാര്‍ഥനയില്‍ കൂടി ട്രംപിനെ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബുസ്സായ്ക്ക് ട്രംപിനോടുള്ള ആരാധന തുടങ്ങുന്നത്.
https://www.facebook.com/Malayalivartha























