എയര്‍ ഇന്ത്യ എക്‌സ്പ്രസിന് സുപ്രധാന നേട്ടം; യാത്രാനിരക്കു കുറഞ്ഞ വിമാനങ്ങളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ലോകത്തെ യാത്രാനിരക്കു കുറഞ്ഞ വിമാനങ്ങളില്‍ മൂന്നാം സ്ഥാനമെന്ന സുപ്രധാന നേട്ടം കൈവരിച്ചാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഫ്രഞ്ച് വെബ്‌സൈറ്റായ 'റിയോ2 ഗോ 200 വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലൂടെയാണ് ഇത്തരത്തിലൊരു നേട്ടം കമ്പനി കൈവരിച്ചിരിക്കുന്നത്. കിലോമീറ്ററിന് ശരാശരി 0.08 ഡോളറാണ് (5.52 രൂപ) കമ്പനി ഈടാക്കുന്നത്. കുറഞ്ഞ നിരക്കുള്ള 24വിമാനങ്ങളും ഏഷ്യയിലോ മധ്യപൂര്‍വ ദേശങ്ങളിലോ ഉള്ളവയാണ് എന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ഓസ്‌ട്രേലിയയിലെ ടൈഗര്‍ എയര്‍ ആണ്. 4.14 രൂപയാണ് കിലോമീറ്ററിന് ശരാശരി കമ്പനി ഈടാക്കുന്നത്. ലേഷ്യയിലെ എയര്‍ ഏഷ്യ 4.83 രൂപയും ഇന്തൊനീഷ്യയിലെ എയര്‍ ഏഷ്യ 6.21 രൂപയും,കുവൈത്ത് എയര്‍വേയ്‌സ് 7.59 രൂപയും സൗദി എയര്‍ലൈന്‍ 8.97 രൂപയുമാണ് ഈടാക്കുന്നത്.
https://www.facebook.com/Malayalivartha























