ഇന്നും നാളെയും ഒന്നും തന്നെ എന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ല ; എന്റെ പൂര്‍വ്വികര്‍ കുരങ്ങന്മാരല്ല ; ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റെന്നുറപ്പിച്ച് കേന്ദ്ര മന്ത്രി സത്യപാല്‍ സിംഗ്

മനുഷ്യന്റെ പരിമാണത്തെക്കുറിച്ചുള്ള ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്. ശനിയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഞാനും ഒരു സയന്‍സ് വിദ്യാര്‍ത്ഥിയാണ്. കെമിസ്ട്രിയിലാണ് പിഎച്ച്‌ഡി ചെയ്തത്. അതിനാല്‍ തന്നെ എന്റെ പൂര്‍വികര്‍ കുരങ്ങന്മാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇന്നും നാളെയും ഒന്നും തന്നെ എന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ ഒരു പത്തോ ഇരുപതോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എല്ലാവരും തന്റെ വാക്കുകളെ വിശ്വസിക്കും എന്നും മന്ത്രി പറയുന്നു.
മുൻപും ഇതേരീതിയിൽ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് സത്യപാല്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂള്‍, കോളേജ് പാഠപുസ്തകങ്ങളില്‍ നിന്നും ഈ ഭാഗം നീക്കം ചെയ്യണം എന്നും മന്ത്രി ആവശ്യം ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും മന്ത്രിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























