വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പദവി ; ഇന്ത്യന്‍ വനിത ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനെതിരെ നടപടി

ഇന്ത്യന്‍ വനിത ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ ഹര്‍മന്‍പ്രീത് കൗറിനെതിരെ നടപടി. നിയമനത്തിനായി സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോൺസ്റ്റബിൾ തസ്തികയിലേക്ക് തരം താഴ്ത്തുകയായിരുന്നു.
ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റാണ് ഹര്‍മന്‍ പ്രീത് നിയമനത്തിനായി സമര്‍പിച്ചത്. എന്നാല്‍ പരിശോധനയില്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യജമാണെന്ന് കണ്ടെത്തിയതോടെ ജോലിയില്‍ നിന്നും തരം താഴ്‌തുകയായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നും കോച്ചാണ് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയെടുത്തതെന്നുമാണ് ഹര്‍മന്‍ പ്രീതിന്റെ വാദം. എളുപ്പത്തില്‍ ബിരുദം പാസാകാമെന്നതിനാലാണ് ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇക്കാര്യത്തില്‍ തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് കൗറിന്റെ വിശദീകരണം.
അതേസമയം, കൗറിനെ ഇപ്പോഴുളള സീനിയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായി നിയമിക്കാനും ബിരുദം നേടിയാലുടന്‍ ഡി.എസ്.പി ആയി നിയമനം നല്‍കാനാകും.
കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ടീമില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍മന്‍പ്രീത് കൗര്‍ കാഴ്ചവച്ചത്. ഇതിനുളള പാരിതോഷികം എന്ന നിലയിലാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അവര്‍ക്ക് പഞ്ചാബ് പോലീസില്‍ ജോലി വാഗ്ദാനം ചെയ്തത്. ജോലി ലഭിച്ച ശേഷം മീററ്റിലെ സര്‍വകലാശാലയിലേക്ക് കൗറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് തിരികെ വന്നപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha


























