അതെല്ലാം വ്യാജമായിരുന്നു....വ്യാജന്മാരെ പിടികൂടി ട്വിറ്റര്‍; ഫോളോവര്‍മാരുടെ എണ്ണമിടിഞ്ഞ് നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും

ആകെ നാണക്കേടായല്ലോ നേതാക്കന്‍മാരെ. ട്വിറ്ററിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നരേന്ദ്ര മോദിക്കും അമേരിക്കന്‍ പ്രസിഡന്റെ ഡോണള്‍ഡ് ട്രംപിനും രാഹുല്‍ ഗാന്ധിയെയും ഫോളോ ചെയ്യുന്നത് കോടികണക്കിന് ആളുകളാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനമാണ് നരേന്ദ്ര മോദിക്ക്.എന്നാല്‍ മോദിയുടെ 4.3 കോടി ഫോളോവര്‍ന്മാരില്‍ 23 ശതമാനവും വ്യാജന്മാരാണെന്ന് ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചത്. വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി നടത്തിയ ശുദ്ധികലശത്തില്‍ 10 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നഷ്ടപ്പെട്ടത് കോടികണക്കിന് ഫോളോവേഴ്‌സിനെ . മെയ് ജൂണ്‍ മാസങ്ങളിലായി നടത്തിയ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ 7 കോടി അക്കൗണ്ടുകളാണ് ട്വിറ്റര്‍ റദ്ദാക്കിയത്. ഇവയെ കൂടാതെ കോടികണക്കിന് ബോട്ട് അക്കൗണ്ടുകളും ( മനുഷ്യന്‍ കൈകാര്യം ചെയ്യാത്ത,സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന ഓട്ടമേറ്റഡ് അക്കൗഡുകള്‍) ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരുടെ ഫോളോവേഴ്‌സിന്റെ നിരക്കും കുറഞ്ഞത്.
https://www.facebook.com/Malayalivartha


























