രാവിലെ അമ്മ തീവണ്ടിയില്‍ കയറ്റിവിട്ട പെണ്‍കുട്ടിയെ ഇരുപതുമിനിട്ടിനുശേഷം അടുത്ത സ്‌റ്റേഷനിലെത്തിയപ്പോള്‍ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

അസമിലെ ശിവസാഗര്‍ ജില്ലയില അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയെ തീവണ്ടിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓടുന്ന തീവണ്ടിക്കുള്ളില്‍വച്ച് ബലാല്‍സംഗത്തിന് ഇരയായ ശേഷമാണോ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മകള്‍ക്ക് 10,000 രൂപ നല്‍കിയിരുന്നുവെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പണം തട്ടിയെടുക്കാന്‍ ആരെങ്കിലും മകളെ കൊലപ്പെടുത്തിയതാകാമെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു. കൊല്ലപ്പെടുന്നതിനുമുമ്പ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായോ എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശിവസാഗര്‍ സ്‌റ്റേഷനില്‍നിന്ന് രാവിലെ 8.50ന് പെണ്‍കുട്ടിയെ അമ്മയാണ് തീവണ്ടിയില്‍ കയറ്റിവിട്ടത്. എന്നാല്‍ രാവിലെ 9.10 ന് ട്രെയന്‍ മറ്റൊരു സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha


























