ശ്രീ രാമായണ എക്‌സ്പ്രസ് നവംബര്‍ 14ന് യാത്ര തുടങ്ങും

വിശ്വാസം അതല്ലേ എല്ലാം. ഇന്ത്യന്‍ റെയില്‍വേയുടെ ശ്രീ രാമായണ എക്‌സ്പ്രസ് തീവണ്ടി വരുന്നു. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രധാന സ്ഥലങ്ങളിലൂടെയെല്ലാം തീര്‍ത്ഥാടകര്‍ക്ക് ഈ തീവണ്ടിയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. അയോധ്യ രാമേശ്വരം ശ്രീലങ്ക എന്നീ സ്ഥലങ്ങളാണ് ഇതില്‍ പ്രധാനം.
16 ദിവസം നീളുന്ന തീവണ്ടിയാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നു നേരത്തെ ഭക്ഷണവും താമസവും ഉള്‍പ്പടെ ഒരാള്‍ക്ക് 15120 രൂപയാണ് ഈടാക്കുന്നത്. എണ്ണൂറു പേര്‍ക്കാണ് രാമായണ എക്‌സ്പ്രസില്‍ യാത്രസൗകര്യം ഉണ്ടാവുക.
ശ്രീലങ്കയിലേക്ക് പോകേണ്ടത് പ്രത്യേകം പാക്കേജ് വഴിയാണ്. ഒരാള്‍ക്ക് 47,600 രൂപയാണ് നിരക്ക്. ശ്രീലങ്കയിലേക്ക് ചെന്നൈയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. വിമാനമാര്‍ഗമാണ് ഇവരെ കൊളംബോയില്‍ എത്തിക്കുക. രാംബോധ, നുവാറ എല്ലിയ, ചില്‍വ, നെഗൊംബോ എന്നീ സ്ഥലങ്ങളാണ് ശ്രീലങ്കയില്‍ സന്ദര്‍ശിക്കുക. ടിക്കറ്റുകള്‍ ഐ.ആര്‍.സി.ടി.സിയുടെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും.
അതേസമയം ഐആര്‍സിടിസി ഓഗസ്ത് 28ന് സമാന രീതിയിലുള്ള സര്‍വീസ് തിരുവനന്തപുരത്തു നിന്നും നടത്തുന്നുണ്ട്. രാമായണ സര്‍ക്യൂട്ട് യാത്രയാണ് ഇതും. എസി ട്രെയിനിലുള്ള ഈ യാത്ര സെപ്തംബര്‍ 9 വരെ നീളും. 39,800 രൂപയാണ് പാക്കേജ് നിരക്ക്. പഞ്ചവടി, ചിത്രകൂട്, ശ്രിംഗവേര്‍പൂര്‍, തുളസീ മാനസ മന്ദിര്‍, ദര്‍ഭംഗ, സീതാ മര്‍ഹി, അയോധ്യ, രാമേശ്വരം എന്നിവിടങ്ങളിലൂടെ ട്രെയിന്‍ സഞ്ചരിക്കും. ഡല്‍ഹിയിലെ സഫ്ദര്‍ജംഗില്‍ നിന്ന് നവംബര്‍14നാണ് യാത്ര ആരംഭിക്കുന്നത്. അയോധ്യയിലാണ് ട്രെയിനിന്റെ ആദ്യ സ്‌റ്റോപ്പ്. അവിടെ നിന്നും ഹനുമാന്‍ഘട്ട്, രാംകോട്ട്, കനക് ഭവന്‍ ക്ഷേത്രം എന്നിവിടങ്ങളും സന്ദര്‍ശിക്കാം.
ഇതിന് ശേഷം രാമന്റെ വനവാസക്കാലത്ത് ഭരതന്‍ താമസിച്ചിരുന്നതെന്ന് കരുതുന്ന ബംഗാളിലെ നന്ദിഗ്രാം, സീതാദേവിയുടെ ജന്മസ്ഥലമായ സീതാമര്‍ഹി, ജനക്പൂര്‍, വാരാണസി, പ്രയാഗ്, ശ്രിംഗവേര്‍പൂര്‍, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം എന്നീ പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കും. സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഐ.ആര്‍.സി.ടി.സി ബസ് സൗകര്യവും ഒരുക്കുന്നുണ്ട്. രാമേശ്വരത്തു നിന്നും ചെന്നൈ വഴി അയോധ്യയിലേക്ക് തീവണ്ടി മടങ്ങും.
https://www.facebook.com/Malayalivartha


























