ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലി; പകയൊടുങ്ങാതെ വന്നപ്പോൾ ഒരു മാസത്തിലേറെ ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിട്ടു; ഭർത്താവിന്റെ കൊടും ക്രൂരതകൾക്കൊടുവിൽ യുവതിയ്ക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭാര്യയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടു. ഒരു മാസത്തോളം ഭക്ഷണവും വെള്ളവും കിട്ടാതെ മുറിയില്‍ പട്ടിണി കിടന്ന യുവതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
ഉത്തർപ്രദേശ് സ്വദേശി റസിയയ്ക്കാണ് ഈ ദുര്‍വിധിയുണ്ടായത്. റസിയയെ പൂട്ടിയിട്ട വിവരം അറിഞ്ഞ സഹോദരി എത്തിയാണ് ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയില്‍ പരിശോധനയ്ക്കിടെ അവര്‍ മരണമടയുകയായിരുന്നു.
ആറു വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയായ റസിയയെ ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയ ശേഷമാണ് ഇത്തരത്തിലൊരു ക്രൂരതയ്ക്കിരയാക്കിയത്. അതേസമയം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നഹിം റസിയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരി പറഞ്ഞു. മുന്‍പ് വിവാഹിതനായ നഹിം മുന്‍ഭാര്യയോടും ക്രൂരമായാണ് പെരുമാറിയിരുന്നത്. മുത്തലാഖ് ചൊല്ലുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് സുപ്രീം കോടതി ശക്തമായ നടപടി സ്വീകരിച്ചതിനു ശേഷമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും രാജ്യത്ത് ആവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























