ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ട്രാന്‍സ്‌ജെന്ററും; മുന്‍ കാമുകന്‍ ശല്യം ചെയ്യുന്നു എന്ന പരാതിയുമായി ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ പൊലീസ്; ഫോണിലൂടെയും, മെസേജിലൂടെയും ശല്യം ചെയ്യുന്നുവെന്നാണ് ആരോപണം

മുന്‍ കാമുകനെതിരെ പരാതിയുമായി തമിഴ്‌നാട്ടിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പൊലീസ് ഓഫിസര്‍ കെ.പ്രതികാ യാസിനി രംഗത്ത്. മുന്‍ കാമുകനായ ജനാര്‍ദനന്‍ തന്നെ ഫോണിലൂടെ ശല്യം ചെയ്യുന്നതായാണ് പ്രതിക അമിഞ്ചിക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷം മുന്‍പാണ് പിരിഞ്ഞത്. എന്നാല്‍ അടുത്തിടെ ഫോണിലൂടെയും, മെസേജിലൂടെയും ജനാര്‍ദനന്‍ തന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയതായാണ് പ്രതിക പരാതിയില്‍ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ജനാര്‍ദനനെ വിളിച്ചു വരുത്തി പോലീസ് താക്കീതു ചെയ്തിട്ടുണ്ട്, പ്രതികയെ ഇനി ശല്യം െചയ്യില്ലെന്ന ഉറപ്പില്‍ വിട്ടയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സേലത്തു ജനിച്ച പ്രതീപ് കുമാര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമാണ് പ്രതികാ യാസിനി എന്ന പേരു സ്വീകരിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ പാസായിട്ടും തന്നെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇടപെടലിലൂടെയാണു പ്രതിക പൊലീസ് സേനയില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha



























