ഫോണിലൂടെ മുത്തലാഖ് ചെയ്ത ശേഷം മുറിക്കുള്ളില്‍ അടച്ചിട്ട് പീഡനം; ഭക്ഷണവും വെള്ളവും കിട്ടാതെ യുവതിക്ക് ദാരുണാന്ത്യം; ആദ്യ ഭാര്യയെയും സമാനരീതിയില്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും അരോപണം

ഉത്തര്‍പ്രദേശിലെ ബാരെയിലിയില്‍ മുത്തലാഖ് ചെയ്യപ്പെടുകയും ഒരു മാസമായി ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടയിടുകയും ചെയ്ത സ്ത്രീക്ക് ധരുണ അന്ത്യം. റസിയ എന്ന സ്ത്രീയെയാണ് ഭര്‍ത്താവ് ഒരു മാസമായി മുറിക്കുള്ളില്‍ അടച്ചിട്ട് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിച്ചത്.
ആറു വയസ്സുള്ള കുട്ടിയുടെ അമ്മയായ റസിയയെ ഫോണിലൂടെയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനം ആവശ്യപ്പെട്ട് പിന്നീട് ഒരു മുറിക്കുള്ളില്‍ അടച്ചിടുകയായിരുന്നുവെന്നും റസിയയുടെ സഹോദരി വെളിപ്പെടുത്തുന്നു. ഒരു മാസത്തിന് ശേഷം ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയിലായ റസിയയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലാക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ സഹോദരി സ്ഥലത്തെത്തി റസിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്നും സഹോദരി വ്യക്തമാക്കുന്നു. റസിയയുടെ ഭര്‍ത്താവ് നഹീം മുമ്പും വിവാഹം ചെയ്തിച്ചുണ്ടെന്നും ആദ്യ ഭാര്യയെയും സമാനമായ രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ആദ്യം ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റാക്കിയ റസിയയെ പിന്നീട് ലക്‌നൗവിലേക്ക് മാറ്റുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് അവര്‍ മരിക്കുന്നത്.
https://www.facebook.com/Malayalivartha



























