ജോലിയൊന്നും കിട്ടാതെവന്നപ്പോള്‍ ഓണ്‍ലൈനില്‍ കള്ളനോട്ടടി പഠിച്ചു; പോലീസിനെ ഞെട്ടിച്ച് യുവാവിന്റെ വെളിപ്പെടുത്തല്‍

ഇൗപ്പണിയാണ് ലാഭം സാറെ. പുതിയ ജോലി ലഭിക്കാതെ വന്നതോടെ യുവാവ് കള്ളനോട്ട് അച്ചടി തുടങ്ങി. എങ്ങനെയാണ് കള്ളനോട്ട് നിര്‍മ്മാണത്തെ കുറിച്ച് പഠിച്ചതെന്നുള്ള യുവാവിന്റെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ജോലി നഷ്ടമായപ്പോഴാണ് ഡല്‍ഹിയിലെ ഈ യുവാവ് പുതിയ ജോലി കണ്ടെത്താന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടിയത്. എന്നാല്‍ യുവാവിന്റെ കണ്ണിലുടക്കിയത് കള്ളനോട്ടടി നിര്‍മാണമായിരുന്നു.
അള്‍ട്രാ വൈലറ്റ് രശ്മികള്‍ ഉപയോഗിച്ചാല്‍ മാത്രം തിരിച്ചറിയാന്‍ പറ്റുന്ന ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകളും ഇതില്‍ ഉള്‍പ്പെടും. ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നോട്ട് നിര്‍മാണത്തിന് വന്‍ ഏറെ പണമൊഴുക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും ചെറിയ തോതില്‍ പണം മുടക്കി വന്‍തോതില്‍ വ്യാജ നോട്ട് നിര്‍മാണത്തിലേര്‍പ്പെട്ടവരാണ് പിടികൂടപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇതിനു പിന്നിലെ ബുദ്ധി പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കള്ളനോട്ട് നിര്‍മാണം പഠിക്കാന്‍ യുട്യൂബിനെ ആശ്രയിച്ച യുവാവിന്റെ തീരുമാനത്തോടൊപ്പം തന്നെ ഞെട്ടിക്കുന്നതാണ് വ്യാജ നോട്ട് ഉണ്ടാക്കല്‍ ഇത്ര എളുപ്പമാണോ എന്ന ചോദ്യം. അതിര്‍ത്തിക്കപ്പുറത്തു നിന്നും വന്‍തോതില്‍ വ്യാജനോട്ടുകള്‍ എത്തുന്നു എന്നതായിരുന്നു നോട്ടു നിരോധനത്തിനു മുന്‍പുള്ള പ്രധാന ആശങ്ക. എന്നാല്‍ പിന്നീടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറുതും വലുതുമായ നിരവധി കള്ളനോട്ട് വേട്ടകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പത്തുലക്ഷത്തോളം വിലമതിക്കുന്ന വ്യാജ നോട്ട് കച്ചവടമാക്കിയ ശേഷമാണ് യുവാവ് പൊലീസ് വലയിലായത്. 17 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും ഒരു സ്‌കാനറും പ്രിന്ററും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആദ്യമായാണ് യുട്യൂബ് സഹായത്തോടെ കള്ളനോട്ട് നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പഠിച്ച ഒരാള്‍ വലയിലാകുന്നത്. നൂറു രൂപയുടെ നോട്ടുകളാണ് ഇത്തരത്തില്‍ ഉല്‍പാദിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























