Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസ് അവസാനിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയില്‍

13 JULY 2018 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസ് അവസാനിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുംമുമ്പ് ചില വശങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. എ.ബി.വി.പിയുമായി ബന്ധമുള്ള ചില വിദ്യാര്‍ഥികളുമായി ഹോസ്റ്റലില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ പിറ്റേന്നുമുതലാണ് നജീബ് അഹ്മദിനെ കാണാതായത്. 2016 ഒക്‌ടോബറിലായിരുന്നു ഈ സംഭവം.

കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. നജീബിന്റെ തിരോധാനത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ച ഒമ്പത് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകളും കിട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മേയ് 16നാണ് ഹൈകോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്. കഴിഞ്ഞ നവംബറില്‍, തന്റെ മകനെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഹൈകോടതിയെ സമീപിക്കുകയുണ്ടായി. കേസ് ആദ്യം അന്വേഷിച്ച ഡല്‍ഹി പൊലീസ് ഏഴുമാസവും ഇരുട്ടില്‍ തപ്പുകയായിരുന്നു.

നജീബിനെതിരെ ആക്രമണം നടന്നതിന് ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ഥികളുടെ പരാതിയില്‍ ഒമ്പതുവിദ്യാര്‍ഥികളുടെ പേര് കൃത്യമായി പറഞ്ഞിട്ടും അവരെ ചോദ്യം ചെയ്തില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

തുടര്‍ന്ന്, സംഭവം നടന്ന ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന മൂന്ന് ഗാര്‍ഡുമാരുടെയും വാര്‍ഡന്‍മാരുടെയും 18 വിദ്യാര്‍ഥികളുടെയും മൊഴികളുടെ വിശദാംശം അറിയിക്കണമെന്ന് കോടതി ബെഞ്ച് സി.ബി.ഐയോട് നിര്‍ദേശിച്ചു. ഈ മൊഴികള്‍ പരിശോധിക്കുമെന്നും കോടതി അറിയിച്ചു.

കേസില്‍ സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍ എഡിറ്റുചെയ്ത് നജീബിന്റെ മാതാവിന് ലഭ്യമാക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് സി.ബി.ഐ എതിര്‍ത്തു. വ്യാഴാഴ്ച ഒമ്പതാമത്തെ തല്‍സ്ഥിതി റിപ്പോര്‍ട്ടാണ് സി.ബി.ഐ സമര്‍പ്പിച്ചത്. സംശയത്തിലുള്ള മൂന്ന് വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി ഹൈദരാബാദിലെ 'കേന്ദ്ര ഫോറന്‍സിക് സയന്‍സസ് ലാബി'ലേക്ക് അയച്ചിരുന്നു.ഇതിലെ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. രണ്ടുഫോണുകള്‍ തകര്‍ന്ന നിലയിലാണെന്നും ഒരു ഫോണിന്റെ 'പാറ്റേണ്‍ ലോക്ക്' മാറ്റാനാകുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (12 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends