Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോക്കിന്‍മുനയില്‍ യുവതിയെ ബന്ദിയാക്കി; പ്രതിയെ സ്ത്രീകളെക്കൊണ്ട് തല്ലിച്ച് പൊലീസ്

16 JULY 2018 11:15 AM IST
മലയാളി വാര്‍ത്ത

ഭോപ്പാലില്‍ ആണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. യുപി സ്വദേശി രോഹിത് സിങ്ങാണ് വിവാദ നായകന്‍. തോക്കിന് പകരം സത്രീകളുടെ ചെരുപ്പ് പ്രയോഗം ശരിക്കും യുവാവിനെ അവശനാക്കി. നഗരത്തിലെ ഫ്‌ലാറ്റില്‍ കടന്നുകയറി മോഡലിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന യുവതിയെ തോക്കുചൂണ്ടി ബന്ദിയാക്കിയ ചെറുപ്പക്കാരനെ പൊലീസിന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ ചെരിപ്പൂരി അടിച്ചു. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടാണ് വെള്ളിയാഴ്ച പകല്‍ മുഴുവന്‍ യുവതിയെ ഇയാള്‍ ഫ്‌ലാറ്റില്‍ പൂട്ടിയിട്ടത്.
നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം യുവതിയെ മോചിപ്പിക്കാനും കീഴടങ്ങാനും തയാറായ യുപി സ്വദേശി രോഹിത് സിങ്ങിനെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് കുറ്റകൃത്യം നടന്ന മിസ്രോദ് മേഖലയിലൂടെ പൊലീസ് പരസ്യമായി നടത്തുകയും സ്ത്രീകളെക്കൊണ്ട് പൊതിരെ തല്ലിക്കുകയുമായിരുന്നു. അഞ്ചാം നിലയിലെ ഫ്‌ലാറ്റില്‍ ഗോവണി വച്ചു കയറി ജനാലയിലൂടെ യുവാവുവായി സംഭാഷണം നടത്തി. ഉപദ്രവിക്കില്ലെന്നു പൊലീസ് ഉറപ്പു കൊടുത്തതോടെ സന്ധ്യയോടെ യുവതിയെ ഇയാള്‍ മോചിപ്പിച്ചു. വിവാഹത്തിനു വിസമ്മതിച്ചാല്‍ യുവതിയെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ബന്ദി നാടകത്തിലൂടെ പ്രശസ്തനാവുമെന്നു കരുതിയതായും പ്രതി സമ്മതിച്ചു.
പ്രതി കത്രിക കൊണ്ടു കഴുത്തില്‍ മുറിവേല്‍പിച്ച ഇരുപത്തിയാറുകാരിയായ യുവതി ആശുപത്രിയിലാണ്. വെള്ളിയാഴ്ച രാവിലെ യുവതിയുടെ പിതാവ് കടയില്‍ പോകാന്‍ പുറത്തിറങ്ങിയ നേരത്താണ് ഇയാള്‍ ഫ്‌ലാറ്റില്‍ കയറിയത്. തുടര്‍ന്ന് യുവതിയെയും കൊണ്ട് ഒരു മുറിയില്‍ കയറി കുറ്റിയിട്ടശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു. ബന്ദി നാടകം വന്‍ വാര്‍ത്തയായതോടെ പൊലീസ് പാഞ്ഞെത്തി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (37 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (55 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends