Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവന്‍ കാരണം ഞാനെന്റെ ജീവിതം അവസാനിപ്പിക്കുന്നു; അവനെ വെറുതെ വിടരുത്... ഭർത്താവിന്റെയും വീട്ടുകാരുടെയും കൊടിയ പീഡനങ്ങൾക്കിരയായ എയര്‍ഹോസ്റ്റസ് മരിച്ച നിലയിൽ: കൊലപാതകമെന്ന് ബന്ധുക്കൾ

16 JULY 2018 11:47 AM IST
മലയാളി വാര്‍ത്ത

വനിതാ എയര്‍ ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതു . ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ചയായിരുന്നു സംഭവം.

അനിസിയയെ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭര്‍ത്താവായ മയാങ്ക് സിങ്‌വിക്കെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതിപ്പെട്ടിരുന്നു. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവും വീട്ടുകാരും മകളെ പീഡിപ്പിക്കുന്നെന്നായിരുന്നു പിതാവിന്റെ പരാതി.ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അനീസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് അനീഷ്യ സ്വന്തം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെന്ന് സഹോദരന്‍ കരണ്‍ ബത്ര പറഞ്ഞു.

”എന്റെ സഹോദരി പൊലീസിനെ വിളിക്കണമെന്ന് പറഞ്ഞ് മെസേജ് അയച്ചിരുന്നു. മായംഗ് തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് അനീഷ്യ പറഞ്ഞത്. അവന്‍ കാരണം ഞാനെന്റെ ജീവിതം അവസാനിപ്പിക്കുന്നു. അവനെ വെറുതെ വിടരുതെന്നും അനീഷ്യ മെസേജില്‍ പറഞ്ഞു”, കരണ്‍ ബത്ര പറഞ്ഞു. അവള്‍ സ്വയം ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നറിയില്ല. മായംഗിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാല്‍ പൊലീസ് ഞങ്ങളെ സഹായിക്കുന്നില്ല- കരണ്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷം മുമ്പായിരുന്നു അനീഷ്യയും മായംഗും തമ്മിലുള്ള വിവാഹം. അന്ന് മുതല്‍ അനീഷ്യ പീഡനത്തിനിരയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മദ്യപാനിയായ മായംഗ് നിരന്തരം പണം ആവശ്യപ്പെട്ട് അനീഷ്യയെ ഉപദ്രവിച്ചിരുന്നുവെന്നുമാണ് ആരോപണം.

അതേസമയം, പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വഴക്കുകള്‍ പതിവായിരുന്നെന്നും ആത്മഹത്യ നടന്ന ദിവസവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് പോലീസിനോട് വ്യക്തമാക്കി. ഗുരുഗണില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആണ് ഭര്‍ത്താവ്. വിവാഹ ശേഷം രണ്ട് വര്‍ഷമായി ഹൗസ് ഖാസില്‍ ഇരുവരും ഒരുമിച്ച്‌ താമസിച്ചുവരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ്, അനിസിയയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്തുവരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (37 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (55 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends