Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരങ്ങളുടെ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ആളെകിട്ടുന്നില്ല; ഗ്രാമീണ മേഖലയില്‍ അണികളില്ലാത്തതാണ് പ്രധാന പ്രശ്‌നം; പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും ശ്രമിക്കുന്നുവെന്നും ആരോപണം

17 JULY 2018 02:35 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍താരങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ തമിഴ്‌നാടിന്റെ ഗ്രാമീണമേഖലകളില്‍ നിന്ന് ആളെക്കിട്ടുന്നില്ല. രജനികാന്തിന്റെ ഇനിയും പേര് പ്രഖ്യാപിക്കാത്ത പാര്‍ട്ടിയും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഗ്രാമീണമേഖലകളില്‍ ചുവടുറപ്പിക്കാന്‍ പ്രയാസപ്പെടുകയാണെന്ന് പാര്‍ട്ടികള്‍ക്കുള്ളില്‍ നിന്നുതന്നെയുള്ള സൂചനകള്‍.

തങ്ങളുടെ പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും പരമാവധി ശ്രമിക്കുന്നത് കൊണ്ടാണ് പ്രതിസന്ധിയെന്ന് കമലും രജനിയും പറയുന്നുണ്ടെങ്കിലും സത്യം അതല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, താര പാര്‍ട്ടികള്‍ക്ക് തങ്ങള്‍ വിലങ്ങുതടിയാവുകയാണെന്ന ആരോപണം ഡിഎംകെയും നിഷേധിക്കുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ഏത് പാര്‍ട്ടിയിലും അംഗമാകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തങ്ങളാരെയും താര പാര്‍ട്ടികളില്‍ അംഗമാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്നും ഡിഎംകെ യുടെ പ്രതികരണം 

2017 ഡിസംബറില്‍ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനികാന്ത് ഇനിയും തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രജനിഫാന്‍സിന്റെ സംഘടനയായ രജനി മക്കള്‍ മണ്ട്രത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്പയിനുകളാണ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ 65,000 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ 37,000 ഇടങ്ങളില്‍ മാത്രമേ തങ്ങള്‍ക്ക് യൂണിറ്റുകള്‍ രൂപീകരിക്കാനായിട്ടുള്ളെന്ന് രജനി മക്കള്‍ മണ്ട്രം നേതാവ് രജിനി ഗുപേന്ദ്രന്‍ പറയുന്നു. ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളാണ് തങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഗ്രാമങ്ങളിലെ പ്രവര്‍ത്തനം ഊര്‍ജിതമല്ലാത്തതാണ് അണികളെ കിട്ടാത്തതെന്നാണ് ഊര്‍ജിതം. അവര്‍ക്ക് ആദര്‍ശങ്ങളിലും വാഗ്ദാനങ്ങളിലും വിശ്വാസമില്ല. അതുകൊണ്ടുതന്നെ ക്യാമ്പൈനിങ്ങ് ഗുണകരമാകുന്നില്ല

അത്സമയം 2018 ഫെബ്രുവരിയില്‍ നിലവില്‍ വന്ന കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ അവസ്ഥ ഇതിനെക്കാള്‍ പരിതാപകരമാണ്. രജനി മക്കള്‍ മണ്ട്രം തങ്ങള്‍ക്കിതുവരെ 50 ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് പറയുന്നു. എന്നാല്‍,അക്കാര്യത്തിലും മക്കള്‍ നീതി മയ്യത്തിന്റെ അവസ്ഥ പരുങ്ങലിലാണെന്ന് റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളില്‍ അണികളില്ലാതെ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് മക്കള്‍ നീതി മയ്യത്തിന്റെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നേതാക്കള്‍ പറയുന്നത് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (41 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (59 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends