കേരളത്തിന് പിന്നാലെ കര്‍ണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമാകുന്നു ; കുടകില്‍ മണ്ണിടിച്ചിലില്‍ നവജാത ശിശുവുള്‍പ്പെടെ ആറ് മരണം ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
കര്‍ണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമാകുന്നു. വെള്ളിയാഴ്ചയും കുടകില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. ബംഗളൂരുവില്‍നിന്നും മംഗളൂരുവില്‍നിന്നും കുടകിലെത്താന്‍ സാധിക്കില്ല. നിലവില്‍ മൂന്ന് ദുരിതാശ്വാസ ക്യാന്പുകള്‍ കുടകില്‍ തുറന്നു. നിരവധി പേരാണ് ക്യാന്പുകളില്‍ കഴിയുന്നത്.
കുടക്,ഹാസന് ഭാഗങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുള്ള മണ്ണിടിച്ചില്‍ തുടരുന്നു. വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇവിടെ വീട് തകര്‍ന്നിരുന്നു. തുടര്‍ന്ന് ഇവിടങ്ങളിലെ 300ഓളം താമസക്കാരെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു. മടിക്കേരിയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് വെള്ളിയാഴ്ച നവജാത ശിശുവടക്കം മൂന്നുപേര്‍ മരിച്ചു. മടിക്കേരി,മക്കന്തൂര്‍ സ്വദേശി സാബു,ജുഡുപാല ഗ്രാമത്തിലെ വസപ്പ,സോമവാര്‍പേട്ടയിലെ 14ദിവസം പ്രായമായ ഒരു കുട്ടിയുമാണ് മരിച്ചത്.വീടിനുസമീപത്തുള്ള കുന്നിടിഞ്ഞാണ് മൂവരും മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.
എന്നാല്‍ മൂടല്‍മഞ്ഞും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് തസ്സമാകുകയാണ്.കൃത്യമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇപ്പോഴും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഒറ്റപെട്ടു നില്‍ക്കുന്നവരെയും,കാണാതായവരെ കണ്ടെത്താനുമായി ഹെലികോപ്റ്റര്‍ സൗകര്യമുണ്ടെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
https://www.facebook.com/Malayalivartha