പതിനഞ്ചുകാരന് കൂട്ടുകാര്‍ക്ക് ഗംഭീര സമ്മാനങ്ങള്‍ നല്‍കിയത് വീട്ടില്‍ നിന്ന് മോഷ്ടിച്ച 46 ലക്ഷം കൊണ്ട്...!
വസ്തു വിറ്റ് പണം വീട്ടില്‍ സൂക്ഷിച്ച പിതാവിന് കൗമാരക്കാരനായ മകന് നല്‍കിയത് എട്ടിന്റെ പണി. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അറുപത് ലക്ഷം രൂപയില്‍ നിന്നും നാല്‍പ്പത്തിയാറ് ലക്ഷം രൂപയാണ് ബാലന് കവര്‍ന്നത്. ഈ പണം സൗഹൃദ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കു വേണ്ടി ചിലവഴിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കെട്ടിടനിര്‍മാതാവാണ് ഈ കുട്ടിയുടെ പിതാവ്. അദ്ദേഹം വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ച പണം എടുത്ത കുട്ടി അതില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ ദിവസവേതനക്കാരനായ പിതാവുള്ള ഒരു സഹപാഠിക്കും മൂന്നു ലക്ഷം രൂപ തനിക്ക് ഹോം വര്‍ക്ക് ചെയ്തു നല്കിയ മറ്റൊരു സഹപാഠിക്കും നല്‍കുകയായിരുന്നു.
പണം ലഭിച്ച കുട്ടികളിലൊരാള്‍ ഇതുപയോഗിച്ച് കാര്‍ വരെ വാങ്ങി. കൂടാതെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഈ കുട്ടി സഹപാഠികളായ മുപ്പത്തിയഞ്ച് പേര്‍ക്കും കോച്ചിംഗ് സെന്ററിലെ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്കി. കുറച്ചു പേര്‍ക്ക് വിലകൂടിയ വളയും വാങ്ങി നല്കി.
പണം നഷ്ടമായെന്ന് മനസിലായ കുട്ടിയുടെ പിതാവ് ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മോഷണം നടന്നതിന്റെ ഒരു സൂചനയും പോലീസിനു ലഭിച്ചില്ല. പിന്നീടാണ് അന്വേഷണം ഇദ്ദേഹത്തിന്റെ മകനിലേക്കു തിരിഞ്ഞത്. തുടര്‍ന്ന് പണം കൂട്ടുകാര്‍ക്ക് നല്‍കിയതായി ഈ കുട്ടി സമ്മതിച്ചു. പണം കുട്ടികളില്‍ നിന്നും തിരികെ വാങ്ങുവാനുള്ള ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha