കര്‍ണാടകയില്‍ ദുരിതാശ്വാസക്യാംപിലേക്ക് ബിസ്‌കറ്റ് വലിച്ചെറിഞ്ഞ മന്ത്രിക്കു നേരെ രൂക്ഷവിമര്‍ശനം

കര്‍ണാടകയില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ നേര്‍ക്ക് കര്‍ണാടക മന്ത്രി ബിസ്‌കറ്റ് പാക്കറ്റ് എറിഞ്ഞുനല്‍കി.
പൊതുമരാമത്ത് മന്ത്രി എച്ച്.ഡി.രേവണ്ണയാണ് ഹാസന്‍ ജില്ലയിലെ ക്യാംപിലുള്ളവര്‍ക്ക് നേരെ ബിസ്‌കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിഞ്ഞത്.
മന്ത്രി ബിസ്‌ക്കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിയുന്നതിന്റെ വിഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.
എന്നാല്‍ സഹോദരനും മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി മന്ത്രിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.
ക്യാംപിലെ സ്ഥലപരിമിതി മൂലമാണ് മന്ത്രി അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനായതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ ദുരിതാശ്വാസക്യാമ്പില്‍ വിശന്നു വലഞ്ഞിരുന്നതു കൊണ്ട് മാത്രം ആ ബിസ്ക്കറ്റ് ചിലര്‍ എടുത്ത് കഴിച്ചെങ്കിലും ഭൂരിപക്ഷം പേരും തങ്ങളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു തന്ന ആ ബിസ്‌ക്കറ്റ് പാക്കറ്റുകളില്‍ തൊടുക പോലും ചെയ്തില്ല.
പിന്നീട് ഇതിനെതിരെ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ അദ്ദേഹത്തിന്റെ മകന്‍ പ്രജ്വല്‍ രേവണ്ണ പിതാവിന്റെ പേരില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായി മുന്നോട്ടു വന്നു.
https://www.facebook.com/Malayalivartha


























