Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ഒരു സഹായ അഭ്യര്‍ത്ഥന പോലുമില്ലാതെ 700 കോടി കേരളത്തിന് നല്‍കാനൊരുങ്ങിയ യുഎഇ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കില്ല; കേരളത്തിന് അളന്നും മുറിച്ചും സാമ്പത്തിക സഹായം നല്‍കിയ കേന്ദ്രത്തിന്റെ മുഖത്തേറ്റ അടി മറയ്ക്കാന്‍ വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മുറുകെ പിടിച്ച് കേന്ദ്രം

22 AUGUST 2018 11:25 AM IST
മലയാളി വാര്‍ത്ത

കേരളത്തിനായുള്ള യുഎഇ ധനസഹായം വാങ്ങണ്ടെന്ന് കേന്ദ്രം. മഹാപ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന കേരളത്തിന് അളന്നും മുറിച്ചും സാമ്പത്തിക സഹായം നല്‍കിയ കേന്ദ്രത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു യുഎഇയില്‍ നിന്നുള്ള 700 കോടി സഹായം. ഒരു സഹായ അഭ്യര്‍ത്ഥന പോലുമില്ലാതെ കേരളത്തിന് 700 കോടി യുഎഇ വാഗ്ദാനം ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ കൈയ്യടിയായിരുന്നു യു എ ഇയുടെ നടപടിക്ക്.

എന്നാല്‍ പ്രളയ ദുരിതാശ്വാസത്തിനായി യുഎഇ നല്‍കിയ ഈ കോടികള്‍ കേരളത്തിന് ഉപകരിക്കിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 

വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യ സ്വീകരിച്ചത്. ഈ നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക് ഇന്ത്യയെ സഹായിക്കാം എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് യുഎഇ ഇന്ത്യയ്ക്ക് 700 കോടിയുടെ സാന്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദേശരാജ്യങ്ങളുടെ സംഭാവനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നയം അനുസരിച്ച് ഈ സഹായം കേരളത്തിന് കിട്ടില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വിഷയം കേന്ദ്രസര്‍ക്കാര്‍ വീണ്ടും പരിശോധിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിച്ചപ്പോള്‍ പണമടക്കം കൂടുതല്‍ കേന്ദ്ര സഹായം കേരളം ആവശ്യപ്പെട്ടിരുന്നു. 2000 കോടി രൂപ കേരളം ആവശ്യപ്പെട്ടപ്പോള്‍ ഇടക്കാലാശ്വാസമായി വെറും 500 കോടിയായിരുന്നു തന്നത്. ഇതോടെ കേന്ദ്ര അവഗണനയ്‌ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ കേന്ദ്രത്തെ പോലും ഞെട്ടിപ്പിച്ചാണ് യുഎഇ 700 കോടിയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്തത്. ഐക്യരാഷ്ട്ര സഭയും കേരളത്തെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ യുഎഇയുടേയും ഐക്യരാഷ്ട്ര സഭയുടേയുമൊന്നും സഹായം വേണ്ടെന്ന നിലപാടാണ് കേന്ദ്രനിലപാട്. ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്ക് നടത്താനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്നാണത്രേ ഇന്ത്യ സമീപകാലത്ത് സ്വീകരിച്ച നിലപാട്. അതുകൊണ്ട് തന്നെ വായ്പയായി ധനസഹായം സ്വീകരിക്കാമെന്നും എന്നാല്‍ വിദേശ സഹായങ്ങള്‍ വേണ്ടെന്നുമാണ് കേന്ദ്രത്തിന്റെ തിരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...  (23 minutes ago)

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്  (49 minutes ago)

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (1 hour ago)

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (1 hour ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (2 hours ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (2 hours ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (2 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (2 hours ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (3 hours ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (3 hours ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (8 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (8 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (8 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (8 hours ago)

Malayali Vartha Recommends