പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു; ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ കുട്ടിക്ക് ഗുളികയും നല്‍കി; വന്‍തോതില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവമറിഞ്ഞത്; അധ്യാപകനെ ജനക്കൂട്ടം വിവസ്ത്രനാക്കി മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തിച്ചു

ഹൈദരാബാദിലാണ് സംഭവം. വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ ജനക്കൂട്ടം വിവസ്ത്രനാക്കി മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു; ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ കുട്ടിക്ക് ഗുളികയും നല്‍കി; വന്‍തോതില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവമറിഞ്ഞത്; അധ്യാപകനെ ജനക്കൂട്ടം വിവസ്ത്രനാക്കി മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തിച്ചു
ഹൈദരാബാദിലാണ് സംഭവം. വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ ജനക്കൂട്ടം വിവസ്ത്രനാക്കി മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ എലുരു ടൗണിലൂടെയാണ് ഇയാളെ വിവസ്ത്രനാക്കി നടത്തിച്ചത്. ടൗണിലെ ഏറ്റവും തിരക്കേറിയ വീഥിയാണിത്. ഈ സമയത്തും തെരുവില്‍ വന്‍തിരക്കുണ്ടായിരുന്നു. 
ഇംഗ്ലീഷ് അധ്യാപകനായ രാം ബാബു എന്നയാളെയാണ് ജനക്കൂട്ടം കൈകാര്യം ചെയ്തത്. പത്താം ക്ലാസിലായിരുന്ന വിദ്യാര്‍ഥിനിയെ ഇയാള്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് ആരോപണം. ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ കുട്ടിക്ക് ഗുളികയും നല്‍കിയിരുന്നു. പെണ്‍കുട്ടിക്ക് വന്‍തോതില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. മരിക്കാനായ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെ പിടികൂടിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചവശനാക്കി തെരുവിലൂടെ നഗ്‌നനാക്കി നടത്തിക്കുകയായിരുന്നു. പിന്നീട് പോലീസുകാരാണ് ഇയാള്‍ക്ക് ഷര്‍ട്ടും മുണ്ടും നല്‍കിയത്. 
പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പതിനഞ്ചോളം പേര്‍ വരുന്ന സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് രാം ബാബു പറഞ്ഞു. തന്നെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തുകയായിരുന്നു. രാം ബാബുവിന്റെ പേരില്‍ കേസെടുത്ത പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.   
https://www.facebook.com/Malayalivartha



























