കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍; നരേന്ദ്ര മോദിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയിടല്‍. പ്രളയദുരന്തത്തിനിരയായ കേരളത്തിനുള്ള സഹായം നിഷേധിച്ചതോടെയാണ് മലയാളികള്‍ മോഡിയുടെ പേജില്‍ പൊങ്കാല തുടങ്ങിയത്. കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം സ്വീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച്ചയാണ് വ്യക്തമാക്കിയത്.
യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം ഉള്‍പ്പെടെയുള്ളത് വിവാദത്തിലായ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് സ്വയം കഴിയുമെന്നും സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നുമാണ് വിദേശ സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം,
വിദേശ ഫൗണ്ടേഷനുകള്‍ വഴി സഹായം സ്വീകരിക്കാമെന്നും വിദേശ മന്ത്രാലയം പറയുന്നുണ്ട്. യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായത്തിനുപുറമെ, ഖത്തര്‍ വാഗ്ദാനം ചെയ്ത 35 കോടി രൂപയും കേരളത്തിനു നഷ്ടമാകും. ഇതോടെയാണ് മലയാളികള്‍ പൊങ്കാല തുടങ്ങിയത്.
https://www.facebook.com/Malayalivartha


























