ഉത്തര്‍പ്രദേശില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം; മരണം 16 ആയി 12 പേര്‍ക്ക് പരുക്കേറ്റു

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും അനുബന്ധ അപകടങ്ങളിലും 16 മരണം. 12 പേര്‍ക്കു പരുക്കേറ്റു. വരും ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.
ഷാജഹാന്‍പുര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇവിടെ ഇടിമിന്നലേറ്റ് ആറു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപയുടെ സഹായം കലക്ടര്‍ പ്രഖ്യാപിച്ചു. സീതാപുര്‍ ജില്ലയില്‍ മൂന്നും ഔരെയ്യ, അമേഠി എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും മരിച്ചു.
മഴക്കെടുതിയില്‍ ഇതുവരെ 461 വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചതായും 18 മൃഗങ്ങള്‍ ചത്തതായും യുപി ദുരിതാശ്വാസ കമ്മിഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഝാന്‍സിയിലെ എറക് അണക്കെട്ടിനു സമീപമുള്ള ദ്വീപില്‍ കുടുങ്ങിയ എട്ട് മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha























