റാഫേല്‍ അഴിമതിയില്‍ത്തട്ടി മോഡിയും ബിജെപിയും അടുത്ത തിരഞ്ഞെടുപ്പില്‍ കൂപ്പുകുത്തും: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

മോഡി പൂര്‍ണപരാജയം എടുത്ത നടപടികളില്‍ രാജ്യത്തെ 20 കൊല്ലം പുറകോട്ടടിച്ചു. ഇനി രക്ഷ കോണ്‍ഗ്രസില്‍ മാത്രം. അതിന്റെ അമരക്കാരനായി രാഹുല്‍ ഉണ്ടായിരിക്കും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ രാജ്യം ആര് ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും.
ക്വിറ്റ് ഇന്ത്യ സമര കാലത്ത് നേതാക്കളെ ബ്രിട്ടീഷുകാര്‍ക്ക് ജയിലില്‍ അടച്ചു. എന്നിട്ടും സമരം നടന്നു ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു. അതു പോലെ ബിജെപിയ്‌ക്കെതിരായ മഹാസഖ്യത്തെ നയിക്കാന്‍ നേതാവിന്റെ ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായം. ജനങ്ങള്‍ക്ക് ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റണമെന്ന് ആഗ്രഹമുണ്ട്. അത് വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
രാജ്യം കണ്ടതില്‍ വച്ച് പ്രതിരോധ മേഖലയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ ഇടപാട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിടുന്നതായിട്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സംരക്ഷിക്കുന്നതിനായിരിക്കും ജനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയുക. അവരുടെ വോട്ട് വ്യക്തികള്‍ക്ക് എതിരായിരിക്കില്ല. 2019ലെ തിരഞ്ഞെടുപ്പിനെ ഇന്ത്യയെ സ്‌നേഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും ഒറ്റക്കെട്ടായി നേരിടും. അവരുടെ ലക്ഷ്യം രാജ്യത്തെ സംരക്ഷിക്കുക എന്നതായിരിക്കും.
https://www.facebook.com/Malayalivartha























